കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പോലീസ് സ്വകാര്യ ഭാഗങ്ങളില്‍ ബൂട്ടിട്ട് ചവിട്ടി; ജാമിയ വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍

Google Oneindia Malayalam News

ദില്ലി: ജാമിയ മിലിയ വിദ്യാര്‍ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ പോലീസ് ലാത്തി വീശി. വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ബലം പ്രയോഗിച്ചതോടെ സംഘര്‍ഷാവസ്ഥയായി. പോലീസ് മര്‍ദ്ദനത്തില്‍ നിരവധി വിദ്യാര്‍ഥിനികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വകാര്യ ഭാഗങ്ങളില്‍ ബൂട്ടിട്ട് ചവിട്ടുകയും ലാത്തി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

Jami

പരിക്ക് ഗുരുതരമായതിനാല്‍ ചില വിദ്യാര്‍ഥിനികളെ വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി അല്‍ ഷിഫ ആശുപത്രിയിലേക്ക് മാറ്റി. പത്തിലധികം വിദ്യാര്‍ഥിനികള്‍ക്കാണ് സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദനമേറ്റത്. ആദ്യം ജാമിയ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് അല്‍ഷിഫയിലേക്ക് മാറ്റുകയായിരുന്നു.

ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു. ആന്തരിക അവയവങ്ങള്‍ക്ക് പരിക്കുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലാത്തി കൊണ്ട് മാറിടത്തില്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസുകാര്‍ വിദ്യാര്‍ഥിനികളുടെ ബുര്‍ഖ ബലമായി മാറ്റിയ ശേഷമാണ് മര്‍ദ്ദിച്ചതെന്ന് ആശുപത്രിയിലുള്ളവര്‍ പറയുന്നു.

ദില്ലിയില്‍ ബിജെപി ചിരിക്കുന്നു; അവസാന 2 മണിക്കൂറില്‍ 30 ലക്ഷം വോട്ടുകള്‍, എക്‌സിറ്റ് പോള്‍ തെറ്റുംദില്ലിയില്‍ ബിജെപി ചിരിക്കുന്നു; അവസാന 2 മണിക്കൂറില്‍ 30 ലക്ഷം വോട്ടുകള്‍, എക്‌സിറ്റ് പോള്‍ തെറ്റും

വിദ്യാര്‍ഥികള്‍ ജാമിയയില്‍ നിന്ന് ആരംഭിച്ച പാര്‍ലമെന്റ് മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ത്തിന്റെ തുടക്കം. മാര്‍ച്ച് പിരിച്ചുവിടണമെന്ന് പോലീസ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ തയ്യാറായില്ല. ജാമിയയിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ ജാമിയ നഗറിലെ പ്രദേശവാസികളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

തദ്ദേശീയരായ മുസ്ലിങ്ങളെ കണ്ടെത്താന്‍ പുതിയ സര്‍വ്വെ വരുന്നു; വിവാദ നീക്കവുമായി ബിജെപി സര്‍ക്കാര്‍തദ്ദേശീയരായ മുസ്ലിങ്ങളെ കണ്ടെത്താന്‍ പുതിയ സര്‍വ്വെ വരുന്നു; വിവാദ നീക്കവുമായി ബിജെപി സര്‍ക്കാര്‍

ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്. സമരം അവസാനിപ്പിക്കണമെന്ന് പോലീസും സര്‍വകലാശാല അധികൃതരും വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ കാണിക്കില്ല, ബ്രിട്ടീഷുകാരെ ഭയപ്പെടാത്ത ഞങ്ങള്‍ എന്തിന് മറ്റുള്ളവരെ ഭയപ്പെടണം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്.

English summary
'Police hit me in my private parts': Over 10 female Jamia students in Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X