ഇളയച്ഛന്റെ ഭാര്യയുമായി അവിഹിത ബന്ധം; വീട്ടിൽ വന്നതിന്റെ പിറ്റേന്ന് കാണാതായി, ഒടുവിൽ ആത്മഹത്യ...
കഴിഞ്ഞദിവസമാണ് മലയാളികളായ യുവതിയെയും യുവാവിനെയും ദില്ലിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദില്ലി: പടിഞ്ഞാറൻ ദില്ലിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു. പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുതുവലിൽ കെ സുരേഷ്(കിഷോർ-29), ഇയാളുടെ പിതൃസഹോദരൻ കിരണിന്റെ ഭാര്യ സുമ(32) എന്നിവരാണ് ദില്ലിയിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞദിവസമാണ് മലയാളികളായ യുവതിയെയും യുവാവിനെയും ദില്ലിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരിച്ചവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസിന് ലഭ്യമായിരുന്നില്ല. മരിച്ചവർ മലയാളികളാണെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും പേരോ മറ്റു വിവരങ്ങളോ ആദ്യഘട്ടത്തിൽ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ദില്ലി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുരേഷ്, സുമ എന്നിവരാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്. പിതൃസഹോദരന്റെ ഭാര്യയുമായി സുരേഷിനുണ്ടായ അവിഹിത ബന്ധമാണ് ഇരുവരെയും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

എൻജിനീയർ...
പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുതുവലിൽ സുരേഷ് എന്ന കിഷോർ ഗോവയിൽ ഇലട്രിക്കൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു.

കിരണും ഭാര്യയും...
സുരേഷിന്റെ പിതൃസഹോദരൻ കിരണും ഭാര്യ സുമയും വർഷങ്ങളായി ദില്ലിയിലെ രമേശ് നഗറിലാണ് താമസം. കിരൺ ദില്ലിയിൽ സിവിൽ എൻജിനീയറും, ഭാര്യ സുമ നഴ്സിങ് ട്യൂട്ടറുമായിരുന്നു.

നാട്ടിൽ വന്നപ്പോൾ...
കഴിഞ്ഞ ഓണത്തിന് കിരണും കുടുംബവും നാട്ടിൽ വന്ന സമയത്താണ് സുമയുമായി സുരേഷ് അടുപ്പത്തിലാകുന്നത്. അന്നുമുതൽ ഇരുവരും തമ്മിൽ പ്രണയത്തിലായെന്നും ബന്ധുക്കൾ പറഞ്ഞു.

ദീപാവലി...
ഗോവയിൽ ഇലട്രിക്കൽ എൻജിനീയറായി ജോലി ചെയ്തിരുന്ന സുരേഷ് ദീപാവലിക്ക് കിരണിന്റെ ദില്ലിയിലെ വീട്ടിലെത്തിയിരുന്നു.

ഭാര്യയുമായി...
സുരേഷ് വീട്ടിൽ വന്നതറിഞ്ഞ കിരൺ ഭാര്യയുമായി ദീപാവലി ദിവസം വഴക്കിട്ടിരുന്നു.

കാണാതായി...
സുരേഷുമായുള്ള ബന്ധത്തെ ചൊല്ലിയാണ് കിരൺ ഭാര്യയുമായി വഴക്കിട്ടത്. പിറ്റേദിവസം രാവിലെയാണ് സുമയെയും സുരേഷിനെയും കാണാതാകുന്നത്.

പരാതി...
സഹോദര പുത്രനെയും ഭാര്യയെയും കാണാനില്ലെന്ന് കാണിച്ച് കിരൺ ദില്ലി പോലീസിൽ പരാതി നൽകി.

മരിച്ചനിലയിൽ...
പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പടിഞ്ഞാറൻ ദില്ലിയിലെ ഹോട്ടൽ മുറിയിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

വിഷം കഴിച്ച്...
ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന പ്രാഥമിക വിവരം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications