കള്ളപ്പണ കേസ് ; ഞാൻ വരാമെന്ന് ശരദ് പവാർ; ഇപ്പോൾ വേണ്ടെന്ന് എൻഫോഴ്സ്മെന്റ്, മുംബൈയില്‍ നിരോധനാജ്ഞ
മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി ശരദ് പവാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസ് സന്ദര്‍ശിക്കുന്നതിനു തൊട്ടുമുന്‍പ് തെക്കന്‍ മുംബൈയിലെ ഏതാനും പ്രദേശങ്ങളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സംസ്ഥാന സഹകരണ (എംഎസ്സി) ബാങ്കില്‍ 25,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് പവാര്‍ ഇഡിയുടെ ഓഫീസില്‍ ഹാജരാകുന്നത്. 25,000 കോടി രൂപയുടെ എംഎസ്സി ബാങ്ക് തട്ടിപ്പ് കേസില്‍ അദ്ദേഹം കള്ളപ്പണം വെളുപ്പിച്ചതായി ഏജന്‍സി കേസെടുത്ത ശേഷം എന്തെങ്കിലും വിവരങ്ങള്‍ ആവശ്യമുണ്ടോ എന്ന് ചോദിക്കാന്‍ താന്‍ ഇഡിയുടെ ഓഫീസിലേക്ക് പോകുമെന്ന് പവാര്‍ ബുധനാഴ്ച പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ജില്ലാ കേന്ദ്ര സഹകരണ (ഡിസിസി) ബാങ്കുകളുടെ സുപ്രധാന സ്ഥാപനമാണ് എംഎസ്സി ബാങ്ക്.
വിക്രം ലാൻഡർ ഇടിച്ചിറങ്ങിയത് തന്നെയെന്ന് നാസയും ; ചിത്രങ്ങൾ പുറത്ത് വിട്ടു
അതേസമയം എന്‍സിപിയുടെ ഭാഗത്ത് നിന്നും പ്രതിഷേധമുണ്ടാകുമെന്ന് കണക്കിലെടുത്ത് തെക്കന്‍ മുംബൈയിലെ ഇഡിയുടെയും എന്‍സിപിയുടെയും ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന ബല്ലാര്‍ഡ് എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചു. കൊളാബ, കഫെ പരേഡ്, മറൈന്‍ ഡ്രൈവ്, ആസാദ് മൈതാന്‍, ഡോങ്രി, ജെജെ മാര്‍ഗ്, എംആര്‍എ മാര്‍ഗ് എന്നിവിടങ്ങളില്‍ നാലില്‍ കൂടുതല്‍ ആളുകളെ ഒത്തുചേരുന്നതിനെ നിരോധിക്കുന്ന കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യറിന്റെ (സിആര്‍പിസി) 144 വകുപ്പ് പ്രകാരമാണ് അവര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മുംബൈയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും എന്‍സിപി പ്രവര്‍ത്തകരെ മുന്‍കരുതലിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്.

ശരദ് പവാര്‍ ഇ ഡി ഓഫീസിലേക്ക് പോകുമെന്നും ബിജെപി സര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ദുരുപയോഗം ചെയ്യുന്നതായും എന്‍സിപി നേതാവ് നവാബ് മാലിക് മുംബൈയിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം വിവിധ പാര്‍ട്ടികളിലെ നേതാക്കള്‍ക്കൊപ്പം ശരദ് പവാര്‍, അദ്ദേഹത്തിന്റെ അനന്തരവനും മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ എന്നിവര്‍ക്കെതിരെ ചൊവ്വാഴ്ചയാണ് ഇ ഡി കേസെടുത്തത്.


Click it and Unblock the Notifications