കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാദവ്പൂർ സർവ്വകലാശാല വിദ്യാർത്ഥികളുടെ മാർച്ചിനിടെ കൊൽക്കത്തയിൽ സംഘർഷം: പോലീസ് ലാത്തി വീശി

Google Oneindia Malayalam News

കൊൽക്കത്ത: ജവഹർലാൽ നെഹ് റു സർവ്വകലാശാലയിൽ കഴിഞ്ഞ ദിവസത്തെ ക്രമങ്ങളിൽ പ്രതിഷേധിച്ച് ജാദവ് പൂർ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ മാർച്ചിനിടെ സംഘർഷം. സംഘർഷമുണ്ടായതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. ജാദവ് പൂർ സർവ്വകലാശാലയിലെ എസ്എഫ്ഐ അടക്കമുള്ള ഇടത് വിദ്യാർത്ഥികളും നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. ബിജെപി പ്രവർത്തകർ വിദ്യാർത്ഥികൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. കൊൽക്കത്ത പോലീസ് പ്രതിഷേധക്കാർക്കെതിരെ ലാത്തി വീശുകയായിരുന്നു. ജാദവ്പൂരിലെ സുലേഖ മോറിന് സമീപത്താണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

കൈയ്യില്‍ ലാത്തികളുമായി എബിവിപി പ്രവര്‍ത്തകര്‍, ജെഎന്‍യു ആക്രമണത്തില്‍ തെളിവുകള്‍ പുറത്ത്, കുരുക്ക്!കൈയ്യില്‍ ലാത്തികളുമായി എബിവിപി പ്രവര്‍ത്തകര്‍, ജെഎന്‍യു ആക്രമണത്തില്‍ തെളിവുകള്‍ പുറത്ത്, കുരുക്ക്!

കൊൽക്കത്തയിലേക്ക് നടത്തിയ രണ്ട് റാലികളും പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടയുകയായിരുന്നു. രണ്ട് ഭാഗത്തുനിന്നെത്തിയ റാലികളും മുദ്രാവാക്യം മുഴക്കി നേർക്കുനേർ എത്തിയതോടെ പ്രദേശത്ത് സംഘർഷം ഉടലെടുക്കുകയായിരുന്നു. അനുനയ ശ്രമം പരാജയപ്പെട്ടതോടെ പോലീസ് ലാത്തിവീശുകയായിരുന്നുവെന്നാണ് പോലീസിന്റെ അവകാശവാദം.

jadhavpuruniversity-1

ഞായറാഴ്ച രാത്രിയാണ് ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ ആക്രമണമുണ്ടാകുന്നത്. മുഖംമൂടിയണിഞ്ഞ് സർവ്വകലാശാല ക്യാമ്പസിനകത്ത് കടന്നവരാണ് വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവരെ വളഞ്ഞിട്ട് ആക്രമിച്ചത്. ജെഎൻയുഎസ് യു പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ 34 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്.

പോലീസിനെ വിന്യസിച്ചിട്ടില്ലാത്ത സ്ഥലത്താണ് ആക്രമണമുണ്ടായതെന്നും സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നുമാണ് ദില്ലി പോലീസ് തിങ്കളാഴ്ച അറിയിച്ചത്. രാജ്യത്തെമ്പാടും ജെഎൻയുവിലെ അക്രമസംഭവങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെയാണ് ജാദവ്പൂർ സർവ്വകലാശാല വിദ്യാർത്ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

English summary
Police, Jadavpur University students clash in Kolkata; police resort to lathicharge on students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X