ഭോപ്പാലില്‍ ജയില്‍ ചാടിയ എട്ട് മുസ്ലീം തീവ്രവാദികളേയും കൊന്നു... പോലീസുമായി ഏറ്റുമുട്ടി
നഗ്നചിത്രം വാട്സ് ആപ്പ് ഗ്രൂപ്പിലയച്ചു എന്നാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയ്ക്കെതിരെയുള്ള പരാതി
ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയാണ് ഇവര്‍ ജയില്‍ ചാടിയത്. ജയില്‍ വാര്‍ഡനെ കഴുത്തറുത്ത് കൊന്നതിന് ശേഷമായിരുന്നു ഇത്. ഇതിന് ശേഷം ഇവര്‍ക്കായി പോലീസ് ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു.
ഭോപ്പാല്‍ നഗരപ്രാന്തത്തിലുള്ള ഈന്ത്‌ഖേഡി ഗ്രാമത്തില്‍ വച്ചാണ് പോലീസുകാരും തീവ്രവാദികളും ഏറ്റുമുട്ടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്രവാദികള്‍ക്കായി റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു.

കൊടും ഭീകരര്‍
സ്‌ഫോടന കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതികളാണ് ഇവര്‍. നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകരായിരുന്നു ഇവര്‍.

തമിഴ്‌നാട് വരെ
മധ്യപ്രദേശില്‍ മാത്രം ആക്രമണ പദ്ധതികള്‍ നടപ്പിലാക്കിയവര്‍ ആയിരുന്നില്ല ജയില്‍ ചാടിയ തീവ്രവാദികള്‍. ആന്ധ്രയിലും തെലങ്കാനയിലും, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും ഉത്തര്‍ പ്രദേശിലും എല്ലാം നടന്ന ആക്രമണങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടായിരുന്നു.

ക്രൂരമായി
ജയില്‍ വാര്‍ഡനെ കഴുത്തറുത്ത് കൊന്നാണ് തീവ്രവാദികള്‍ ജയില്‍ ചാടിയത്. ജയിലെ പാത്രവും ഗ്ലാസ്സും ഉപയോഗിച്ചാണ് വാര്‍ഡന്‍ രമാ ശങ്കറിനെ ഇവര് കഴുത്തറുത്ത് കൊന്നത്.

ദീപാവലി
നാട്ടുകാര്‍ നേരം വെളുക്കുംവരെ ദീപാവലി ആഘോഷത്തില്‍ ആകുമെന്ന് കണക്കാക്കി തന്നെയാണ് ഇവര്‍ ദീപാവലി ദിനം തന്നെ ജയില്‍ ചാടാന്‍ തിരഞ്ഞെടുത്തത് എന്നാണ് കരുതുന്നത്. ഇതിന് പിന്നില്‍ പുറത്ത് നിന്നുള്ള സഹായം വല്ലതും ഉണ്ടായിരുന്നോ എന്നും സംശയിക്കുന്നുണ്ട്.

ആവര്‍ത്തനം
2013 ല്‍ ഭോപ്പാലിനടുത്തുള്ള മറ്റൊരു ജയിലില്‍ നിന്നും സിമി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ രക്ഷപ്പെട്ടിരുന്നു. അന്ന് ഏഴ് സിമി പ്രവര്‍ത്തകരാണ് ജയില്‍ ചാടിയത്.












Click it and Unblock the Notifications