സിനിമാ സ്റ്റൈല്‍ സംഘട്ടനം: പശുവിനെ കടത്താന്‍ ശ്രമിക്കുന്നിതിനിടെ പോലിസ് വെടിവെപ്പ്;ഒരാള്‍ മരിച്ചു
ചാണ്ഡിഗഡ്: പശുവിനെ കടത്തികൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ പോലിസുമായുള്ള വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്. ഞാറാഴ്ച രാവിലെ ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലാണ് സംഭവം.
ഒരു സംഘം ആളുകള്‍ പിക്കപ്പ് ജീപ്പില്‍ പശുവിനെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. കൂടെ ഉണ്ടായിരുന്ന മൂന്നുപേര്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടതായി പോലിസ് പറഞ്ഞു.

പശുവിനെ കടത്താന്‍ വന്ന സംഘത്തിന്റെ വാന്‍ പോലിസും നാട്ടുക്കാരും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു. എന്നാല്‍ പോലിസ് വാഹനത്തെ ഇടിച്ചു തെറിപ്പിച്ച സംഘം പോലിസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് തിരിച്ച് നടത്തിയ വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.
പശുവിനെ കൊലചെയ്യുന്നതും ഇറച്ചിക്കു വേണ്ടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തികൊണ്ടു പോകുന്നതും നിരോധിച്ചുള്ള നിയമം ഈയിടെയാണ് ഹരിയാന സര്‍ക്കാര്‍ നടപ്പിലാക്കിയത്.












Click it and Unblock the Notifications