കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തച്ഛനെ കൊലപ്പെടുത്തിയത് പോലീസെന്ന് മൂന്ന് വയസുകാരൻ; 60 കാരന്റെ മരണത്തിൽ ദുരൂഹത

Google Oneindia Malayalam News

ശ്രീനഗർ; തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടയിൽ പ്രദേശവാസിയായ 60 കാരൻ കൊല്ലപ്പെട്ടെന്ന സൈന്യത്തിന്റെ വാദത്തെ തള്ളി കുടുംബം. പോലീസാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു. ദി വയർ ആണ് ഇക്കാര്യം പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ മൃതദേഹത്തിനരികെ മൂന്ന് വയസുകാരൻ ഇരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഭീകരർക്കിടയിൽ നിന്ന് മൂന്ന് വയസുകരാനെ അതിസാഹസികമായി രക്ഷിക്കുന്ന സൈന്യം എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പ്രചരിച്ചത്. വിവരങ്ങൾ ഇങ്ങനെ

 വെടിയേറ്റ് മരിച്ചു

വെടിയേറ്റ് മരിച്ചു

ബഷീര്‍ അഹമ്മദ് ഖാൻ എന്നയാളാണ് ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിനിടെ കൊലചെയ്യപ്പെട്ടത്. സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനിടെ അതുവഴി കാറിൽ വന്ന അഹമ്മദ് ഖാൻ തീവ്രവാദികളുടെ വെടിയേറ്റ് മരിക്കുകയായിരുന്നുവെന്നായിരുന്നു പോലീസ് വ്യക്തമാക്കിയത്.

 പോലീസുകാരന്റെ ചിത്രം

പോലീസുകാരന്റെ ചിത്രം

ഇതിനിടയിൽ കുട്ടിയെ സാഹസികമായി രക്ഷിച്ചെന്നും സൈന്യം അവകാശപ്പെട്ടിരുന്നു. കുഞ്ഞിനെ എടുത്ത് നിൽക്കുന്ന പോലീസുകാരന്റെ ചിത്രം കാശ്മീർ പോലീസ് ട്വീറ്റും ചെയ്തിരുന്നു. ഇതോടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ചിത്രം ഷെയർ ചെയ്യത്.

 കൊലപ്പെടുത്തിയത് പോലീസ്

കൊലപ്പെടുത്തിയത് പോലീസ്

എന്നാൽ മുത്തച്ഛനെ പോലീസാണ് കൊലപ്പെടുത്തിയതെന്ന് 3 വയസുകാരൻ പറഞ്ഞതായി ദി വയർ റിപ്പോർട്ടിൽ പറയുന്നു.
പാപയ്ക്ക് (മുത്തച്ഛൻ) എന്ത് പറ്റിയെന്ന് റിപ്പോർട്ടർ ചോദിക്കുമ്പോൾ വെടിയേറ്റു എന്നാണ് കുട്ടി പറഞ്ഞത്. ആര് വെടിയുതിർത്ത് എന്ന് ചോദിച്ചപ്പോൾ പോലീസ് വാല എന്നും കിട്ടി പറഞ്ഞു. കുട്ടി പറയുന്ന വീഡിയോയും ദി വയർ പങ്കുവെച്ചിട്ടുണ്ട്.

Recommended Video

cmsvideo
China steps up activity near Arunachal Pradesh; Indian Army on high alert | Oneindia Malayalam
 കാറിൽ വെടിയുണ്ടയില്ല

കാറിൽ വെടിയുണ്ടയില്ല

നേരത്തേ അഹമ്മദ് ഖാന്റെ മക്കളും ഇതേ ആരോപണം ഉയർത്തിയിരുന്നു. സൈനികർ അഹമ്മദ് ഖാനെ കാറിൽ നിന്നും വലിച്ചിഴച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇവർ ആരോപിച്ചത്. കാറിൽ സഞ്ചരിക്കവേയാണ് അഹമ്മദ് ഖാൻ കൊല്ലപ്പെട്ടതെങ്കിൽ അദ്ദേഹത്തിന്റെ കാറിൽ ഒരു വെടിയുണ്ട പോലും കൊള്ളാതിരുന്നത് എന്തുകൊണ്ടായിരുന്നുവെന്ന് സഹോദരൻ നസീർ ചോദിച്ചു.

ഭീഷണി കൊണ്ട്

ഭീഷണി കൊണ്ട്

അഹമ്മദ് ഖാനെ പോലീസ് കാറിൽ നിന്ന് പുറത്ത് ഇറക്കി റോഡ് സൈഡിൽ വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും നസീർ ആരോപിച്ചു. അതേസമയം കുടുംബത്തിന്റെ വാദം തള്ളി പോലീസ് രംഗത്തെത്തി. തീവ്രവാദികളുടെ ഭീഷണിയെ തുടർന്നാകാം കുടുംബം ഇത്തരത്തിൽ ആരോപണം ഉയർത്തുന്നതെന്ന് കാശ്മീർ റേഞ്ച് ഐജി വിജയ് കുമാർ പ്രതികരിച്ചു.

വെടിവെച്ചവരെ അവർ കണ്ടോ?

വെടിവെച്ചവരെ അവർ കണ്ടോ?

സംഭവ സ്ഥലത്ത് അവർ ഉണ്ടായിരുന്നോ? വെടിവെച്ചവരെ അവർ കണ്ടോ? തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കുടുംബം ഉയർത്തുന്നത് , വിജയ് കുമാർ പറഞ്ഞു. ബുധനാഴ്ച രാവിലെ 7 ഓടെയാണ് സിആർപിഎഫ് പട്രോളിംഗ് വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തത്.

സൈനികനും കൊല്ലപ്പെട്ടു

സൈനികനും കൊല്ലപ്പെട്ടു

ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെട്ടിരുന്നു. മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്.പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടത്തിയ ഭീകരവാദികള്‍ക്കെതിരെ സിആര്‍പിഎഫ് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. പ്രത്യാക്രമണത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാളുടെ കയ്യില്‍ നിന്നും എകെ 47 തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായി ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 'നിഷ്കളങ്കത ആയിരുന്നു ആ കുഞ്ഞു സഖാവിന്റെ മുഖമുദ്ര'; അഭിമന്യുവിനെ അനുസ്മരിച്ച് എംഎ ബേബി 'നിഷ്കളങ്കത ആയിരുന്നു ആ കുഞ്ഞു സഖാവിന്റെ മുഖമുദ്ര'; അഭിമന്യുവിനെ അനുസ്മരിച്ച് എംഎ ബേബി

English summary
Police killed grandfather; says 3 year old boy in sopar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X