കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൌണിനിടെ തെരുവിൽ ആയിരങ്ങൾ: ലാത്തി വീശി പോലീസ്.. കാരണം ഇങ്ങനെ..

Google Oneindia Malayalam News

മുംബൈ: ഇന്ത്യയിലെ പ്രധാന കൊറോണ വൈറസ് ഹോട്ട്സ്പോട്ടായ മുംബൈയിൽ പോലീസ് ലാത്തിച്ചാർജ്ജ്. ആയിരക്കണക്കിന് പേരാണ് ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിച്ച് തെരുവിലിറങ്ങിയിട്ടുള്ളത്. മുംബൈയിലെ ബാന്ദ്ര സ്റ്റേഷനിലാണ് സംഭവം. ലോക്ക് ഡൌൺ നീട്ടിയതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയത്.

ഗള്‍ഫില്‍ ഇന്ന് മാത്രം 10 കൊറോണ മരണം; കൂടുതല്‍ സൗദിയില്‍, കുവൈത്തിലും ബഹ്‌റൈനിലും വീണ്ടും...ഗള്‍ഫില്‍ ഇന്ന് മാത്രം 10 കൊറോണ മരണം; കൂടുതല്‍ സൗദിയില്‍, കുവൈത്തിലും ബഹ്‌റൈനിലും വീണ്ടും...

കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കെയാണ് സോഷ്യൽ ഡിസ്റ്റൻസിംഗ് മാനദണ്ഡങ്ങൾ മറികടന്ന് ജനങ്ങൾ തെരുവിലിറങ്ങുന്നത്. ആയിരക്കണക്കിന് പേർ റോഡിലെത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടർന്നാണ് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശിയത്.

 വീട്ടിലേക്ക് മടങ്ങാൻ

വീട്ടിലേക്ക് മടങ്ങാൻ

കുടുതൽ പേരും തങ്ങൾക്ക് വീടുകളിലേക്ക് തിരിച്ച് പോകണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. ഭക്ഷണം അന്വേഷിച്ച് സമീപത്തെ ചേരികളിൽ നിന്നെത്തിയവരാണ് തെരുവിൽ അണിനിരന്നതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നിരവധി തവണ പോലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും പിരിഞ്ഞുപോകാൻ ഇവർ തയ്യാറായിരുന്നില്ലെന്നും ഇതോടെയാണ് ലാത്തി വീശിയതെന്നുമാണ് പോലീസ് നൽകുന്ന വിവരം.

 ലോക്ക്ഡൌൺ പ്രഖ്യാപനം

ലോക്ക്ഡൌൺ പ്രഖ്യാപനം

ചൊവ്വാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യവ്യാപക ലോക്ക്ഡൌൺ ഏപ്രിൽ 30വരെ നീട്ടുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൌൺ അർദ്ധരാത്രിയോടെ അവസാനിക്കാനാരിക്കെയാണ് ലോക്ക് ഡൌൺ നീട്ടുന്നത്. മൂന്ന് ആഴ്ച നീണ്ട ലോക്ക്ഡൌണിനെ തുടർന്ന് അതിഥി തൊഴിലാളികൾക്കും ദിവസവേതനക്കാർക്കും ജോലി നഷ്ടപ്പെട്ടിരുന്നു. എന്നാൽ പൊതു ഗതാഗത സംവിധാനങ്ങൾ കൂടി നിർത്തലാക്കിയതോടെ അതിഥി തൊഴിലാളികൾക്ക് ജന്മനാട്ടിലേക്ക് മടങ്ങുന്നതിനുള്ള സാധ്യതകളും മങ്ങുകയായിരുന്നു. ഇതോടെ സർക്കാർ ഇത്തരക്കാർക്ക് സൌജന്യ ഭക്ഷണവും താമസവും ഉറപ്പുനൽകിയിരുന്നു.

 ഏറ്റവുമധികം കേസുകൾ

ഏറ്റവുമധികം കേസുകൾ

എന്നാൽ രാജ്യത്ത് ഏറ്റവുമധികം പേർക്ക് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത അതേ ദിവസമാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. 1400 പേർക്കാണ് ഒറ്റദിവസം കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 10,000 കടന്നിരുന്നു. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത 2300 ലധികം കേസുകളിൽ 1500 കേസുകളും മുംബൈയിൽ നിന്ന് മാത്രമാണ്. 353 പേരാണ് രാജ്യത്ത് ഇതിനകം കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്.

 പ്രശ്നം ഭക്ഷണമല്ല

പ്രശ്നം ഭക്ഷണമല്ല


ഭക്ഷണ പ്രശ്നം മൂലമാണ് ഇവർ പ്രതിഷേധവുമായി തെരുവിലിറങ്ങിയതെന്ന വാദം തള്ളി കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തിയിരുന്നു. നഗരത്തിലെ ജീവിത സാഹചര്യങ്ങളാണ് ഇവർക്ക് വെല്ലുവിളിയുയർത്തുന്നത്. ഇവിടത്തെ തിങ്ങിയ ചേരി പ്രദേശങ്ങളിൽ ഒരു മുറിക്കുള്ളിൽ പത്തിലധികം പേരാണ് താമസിക്കുന്നതെന്നും ലോക്ക് ഡൌണിൽ അത്തരത്തിൽ ജീവിക്കുക ദുസ്സഹമാണെന്നുമാണ് നിരുപം ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം കേന്ദ്രസർക്കാർ അതിഥി തൊഴലാളികളെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നതിന് കേന്ദ്രസർക്കാർ മുൻകയ്യെടുത്തില്ലെന്നാണ് ആദിത്യ താക്കറെ കുറ്റപ്പെടുത്തിയത്.

 കേന്ദ്രത്തെ കുറ്റപ്പെടുത്തി ആദിത്യ

കേന്ദ്രത്തെ കുറ്റപ്പെടുത്തി ആദിത്യ


ബാന്ദ്ര സ്റ്റേഷനിലെ പ്രതിഷേധക്കാരെ പോലീസ് പിരിച്ചുവിട്ടെങ്കിലും സൂറത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം തുടരുന്നുണ്ട്. കേന്ദ്രസർക്കാർ അതിഥി തൊഴിലാളികൾക്ക് മടങ്ങിപ്പോകുന്നതിന് സൌകര്യമൊരുക്കിയില്ലെന്നും താക്കറെ കുറിച്ചു. അവർക്ക് ആവശ്യം ഭക്ഷണവും താമസവുമല്ല, വീടുകളിലേക്ക് മടങ്ങിപ്പോകുകയാണ്.

English summary
Police lathicharge in Mumbai after people defy lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X