കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു

പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു. അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ഭുവനേശ്വറിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

Google Oneindia Malayalam News
NABA DAS

ഭുവനേശ്വര്‍: പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു. അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ഭുവനേശ്വറിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ജാര്‍സുഗുഡ ജില്ലയിലെ ഒരു പരിപാടിയില്‍ വെച്ചാണ് മന്ത്രിക്കെതിരെ പോലീസുകാരന്‍ വെടിവെച്ചത്. ഇയാള്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ്.

നെഞ്ചിലാണ് വെടിയേറ്റത്. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ ജീവനോട് മല്ലിട്ട അദ്ദേഹം ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

NAVEEN PATNAIK

ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് രണ്ട് തവണ ഭുവനേശ്വറിലെ ആശുപത്രിയിലെത്തി മന്ത്രിയെ കണ്ടിരുന്നു.

അടിച്ചത് ബംപര്‍, വിശ്വസിക്കാനായില്ല, രണ്ട് ദിവസം പരിശോധിച്ചു, അറിഞ്ഞപ്പോള്‍ അമ്പരപ്പ്അടിച്ചത് ബംപര്‍, വിശ്വസിക്കാനായില്ല, രണ്ട് ദിവസം പരിശോധിച്ചു, അറിഞ്ഞപ്പോള്‍ അമ്പരപ്പ്

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ത്സാര്‍സുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നബാ ദാസിന് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന എഎസ്‌ഐ ഗോപാല്‍ ദാസ് നെഞ്ചിലേക്ക് വെടി വെക്കുകയായിരുന്നു.

മുടിയൊന്ന് നീട്ടാന്‍ നോക്കിയിട്ടും വളരുന്നില്ലേ, ഒന്നുകൊണ്ടും പേടിക്കേണ്ട, ഇത് പരീക്ഷിച്ചാല്‍ എല്ലാം റെഡിയാവും

നാലോ അഞ്ചോ തവണ അദ്ദേഹത്തിന്റെ നേരെ വെടിയുതിര്‍ത്തിരുന്നു എഎസ്‌ഐ. പോലീസുകാരനെ പിന്നീട് പ്രദേശവാസികള്‍ പിടികൂടുകയായിരുന്നു. പിന്നീട് പോലീസിനും കൈമാറി.

നബാ ദാസിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നുവെന്നും രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുളഞ്ഞു കയറിയ ഒരു വെടിയുണ്ട മന്ത്രിയുടെ ഹൃദയത്തിനും, ശ്വാസകോശത്തിനും ഗുരുതരമായ പരിക്കേല്‍പ്പിച്ചിരുന്നു.

ആരും സമ്മാനം തരാനില്ല, സ്വന്തം നല്‍കിയ ഗിഫ്റ്റിന് യുവതിക്ക് അടിച്ചത് ബംപര്‍; ലക്ഷങ്ങള്‍ കൈയ്യില്‍ആരും സമ്മാനം തരാനില്ല, സ്വന്തം നല്‍കിയ ഗിഫ്റ്റിന് യുവതിക്ക് അടിച്ചത് ബംപര്‍; ലക്ഷങ്ങള്‍ കൈയ്യില്‍

ആന്തരികസ്രാവം ഇതേ തുടര്‍ന്ന് ഉണ്ടായിരുന്നു. എന്നാല്‍ ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നും, അദ്ദേഹം മരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് മന്ത്രിയുടെ മരണത്തില്‍ അനുശോചിച്ചു. ശരിക്കും ഞാന്‍ തകര്‍ന്നുപോയി, മന്ത്രിയുടെ മരണം ഞെട്ടിക്കുന്നതാണെന്നും പട്‌നായിക്ക് പറഞ്ഞു.

ആക്രമണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. എന്താണ് ആക്രമിക്കാനുള്ള കാരണമെന്ന് വ്യക്തമല്ല. ഇയാള്‍ മാനസിക പ്രശ്‌നമുണ്ടെന്നാണ് ഭാര്യ പ്രതികരിച്ചത്. രക്തസമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. മന്ത്രിയുമായി വ്യക്തിപരമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് തനിക്കറിയില്ലെന്നും ഇവര്‍ പറഞ്ഞു.

English summary
police man shot odisha health minister naba das died at bhubaneshwar hospitaL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X