മെട്രോയിലെ പോക്കറ്റടി സിസിടിവിയില്‍; അഞ്ചുപേര്‍ പിടിയില്‍
മുംബൈ മെട്രോയില്‍ പോക്കറ്റടി പതിവാക്കിയ അഞ്ചുപേര്‍ പിടിയില്‍.
മുംബൈ: മുംബൈ മെട്രോയില്‍ പോക്കറ്റടി പതിവാക്കിയ അഞ്ചുപേര്‍ പിടിയില്‍. അഞ്ചു കേസുകളിലായാണ് അഞ്ചുപേര്‍ പിടിയിലായതെന്ന് അന്ധേരി പോലീസ് അറിയിച്ചു. രണ്ടുപേരെ അന്ധേരി മെട്രോ സ്റ്റേഷനില്‍ നിന്നും മറ്റു മൂന്നുപേരെ സ്റ്റേഷന് പുറത്തുവെച്ചുമാണ് അറസ്റ്റ് ചെയ്തത്. ദില്ലിയില്‍ നിന്നുമെത്തി ഹോട്ടലില്‍ തങ്ങി മോഷണം നടത്തിവരികയായിരുന്നു ഇവര്‍.
ജൂലൈ മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചുകേസുകളില്‍ നടന്ന അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സ്റ്റേഷനുകളിലെ സിസിടിവി പരിശോധിച്ചപ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടവരെ നിരീക്ഷിക്കുകയും അവര്‍ മോഷണം നടത്തുന്നതായി വ്യക്തമാകുകയായിരുന്നു. സിസിടിവിയില്‍ കണ്ടപ്രകാരമാണ് അരവിന്ദ് കുമാര്‍ മാലിക്(27), സത്യം പാണ്ഡെ(25) എന്നിവര്‍ പിടിയിലായത്.

സ്റ്റേഷന് പുറത്തുവെച്ച് അഷ്ഫാക്ക് ഷെയ്ക്ക്(36), ദില്‍വാര്‍ ഖാന് (40), പ്രവീണ്‍ പൂജാരി(27) എന്നിവര്‍ സ്റ്റേഷന് പുറത്തുവെച്ചും പിടിയിലായി. ഇവരില്‍നിന്നും വിലപിടിപ്പുള്ള മോഷണ മുതലുകളും കണ്ടെടുത്തിട്ടുണ്ട്. സ്റ്റേഷനിലെത്തിയ ശേഷം പോക്കറ്റടിക്കാനുള്ളവരെ കണ്ടുവെക്കുകയും തുടര്‍ന്ന് അവരെ പിന്തുടര്ന്ന് പോക്കറ്റടി നടത്തുകയും ചെയ്യുകയാണ് ഇവരുടെ രീതി. സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിച്ചത് പ്രതികളെ പിടികൂടാന്‍ സഹായിച്ചെന്ന് പോലീസ് പറഞ്ഞു.
More From
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications