വൃദ്ധനു നേരെ കൈത്തരിപ്പ് തീര്‍ത്ത പോലീസുക്കാരനു കിട്ടിയത് എട്ടിന്റെ പണി
ലഖ്നൗ: രാജ്യത്ത് മാതൃകാ പോലീസ് സ്‌റ്റേഷനുകള്‍ ഉയര്‍ന്നു വരുമ്പോള്‍ സാധാരണക്കാരന്‍ ചിന്തിച്ചു കാണില്ല ഇതാണ് മാതൃകാ പോലീസ് എന്ന്. അതുപോലൊരു അനുഭവമാണ് ഈ വൃദ്ധനുണ്ടായത്.
കഴിഞ്ഞ 35 വര്‍ഷമായി ലക്‌നൗ പോസ്റ്റ് ഓഫീസിനു മുന്നില്‍ ടൈപ്രൈറ്റിങ് ജോലി ചെയ്താണ് കൃഷ്ണ കുമാര്‍ ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്. യാതൊരു കാരണങ്ങളുമില്ലാതെ കഴിഞ്ഞ ദിവസം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ ഇയാളോട് അവിടെ നിന്നും ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ കൃഷ്ണ കുമാര്‍ ഒഴിഞ്ഞില്ല എന്ന് കണ്ടപ്പോള്‍ പോലീസുകാരന്‍ 65 വയസുളള ആ വൃദ്ധനെ റോഡരിക്കില്‍ വെച്ച് പരസ്യമായി ഉപദ്രവിച്ചു. ജീവിതത്തില്‍ ആകെയുണ്ടായിരുന്ന ഉപജീവന മാര്‍ഗമായ പഴയ ടൈപ്രൈറ്റും തല്ലിപ്പൊട്ടിച്ചു.
സംഭവ സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ വയറലല്‍ ആകുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോകള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യുന്നതിന് ഓര്‍ഡര്‍ നല്‍ക്കുകയായിരുന്നു.ജില്ലാ കളക്ടറോടും ജില്ലാ പോലീസ് മേധാവിയോടും കൃഷണ കുമാറിനെ ഉടന്‍ പോയി സന്ദര്‍ശിക്കുന്നതിനും പുതിയ ടൈപ്രൈറ്റര്‍ വാങ്ങി നല്‍ക്കുന്നതിനും ആവശ്യപ്പെട്ടു.
SSP and DM Lucknow met Kishan Ji and apologized for the unethical behavior of the policeman pic.twitter.com/dmmCdTBnE4
— CM Office, GoUP (@CMOfficeUP) September 19, 2015 On instructions of #UPCM @yadavakhilesh DM and SSP immediately visited Kishan Ji and handed over a new typewriter pic.twitter.com/180heCf8hd
— CM Office, GoUP (@CMOfficeUP) September 19, 2015 











Click it and Unblock the Notifications