പോലീസ് സ്റ്റേഷനിൽ വെച്ച് മേലുദ്യോഗസ്ഥന് വനിതാ പോലീസിന്റെ വക തിരുമ്മൽ... വീഡിയോ വൈറൽ!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: കീഴുദ്യോഗസ്ഥയായ പോലീസുകാരിയെക്കൊണ്ട് പുറം തടവിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ‌റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തെലങ്കാനയിലെ ഒരു പോലീസ് സ്റ്റേഷനിൽ നിന്നുള്ള വീഡിയോ ആണ് വൈറൽ ആകുന്നത്. മേൽവസ്ത്രം ധരിക്കാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ കമിഴ്ന്നു കിടക്കുന്നത് വീഡിയോയിൽ കാണാം. യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥയാണ് ഇദ്ദേഹത്തെ തിരുമ്മുന്നത്.

കൊറിയയിലെ അറുപത്തി ഒൻപത്... എന്താണീ വദനസുരതം.. എന്താണ് വദനസുരതത്തിന്റെ ചരിത്രം.. എല്ലാം വിശദമായി!!

ഗദ്വാള്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ആയ ഹസനാണ് കീഴ്ജീവനക്കാരിയെക്കൊണ്ട് പോലീസ് സ്റ്റേഷനിൽ വെച്ച് ശരീരം തിരുമ്മിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകും എന്നാണ് അറിയുന്നത്. ഹോം ഗാർഡായ വനിതാ ഉദ്യോഗസ്ഥ യൂണിഫോമായ കാക്കി സാരിയാണ് ധരിച്ചിരിക്കുന്നത്. കണ്ണുകൾ അടച്ച് കമിഴ്ന്നുകിടക്കുകയാണ് എസ് ഐ.

police

നേരത്തെ ഹൈദരാബാദിൽ സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. പുരുഷ ഹോം ഗാർഡിനെക്കൊണ്ട് പുറം തടവിച്ച ഉദ്യോഗസ്ഥനാണ് ഹൈദരാബാദിൽ സസ്പെൻഷൻ കിട്ടിയത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥൻ ഈ ആരോപണം നിഷേധിച്ചിരുന്നു. ഹോം ഗാർഡ് തന്‍റെ സമീപത്ത് കസേരയിൽ ഇരിക്കുകയായിരുന്നു എന്നാണ് ഇയാൾ പറയുന്നത്. എന്തായാലും സംഭവത്തിൻറെ വീഡിയോ സോഷ്യൽ മീഡിയ നെറ്റ് വർക്കുകളിൽ വൈറലായി പരക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Telangana Police officer gets massage from woman cop in video gone viral.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്