കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ ബലാത്സംഗ കേസ്; കുറ്റാരോപിതനായ ബിജെപി എംഎല്‍എയെ സഹായിച്ച പൊലീസുകാരന് ജാമ്യം

  • By Desk
Google Oneindia Malayalam News

ലഖ്നൊ: ഉന്നാവോ ബലാത്സംഗ കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ജാമ്യം. കുറ്റാരോപിതനായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ സഹായിച്ചെന്ന് ആരോപണമുള്ള മക്കി പൊലീസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ അശോക് സിംഗിനാണ് ജാമ്യം ലഭിച്ചത്. അലഹാബാദ് ഹൈക്കോടതിയിലെ ലഖ്നൊ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

<strong>അവിവാഹിതയായ ഗര്‍ഭിണി യുട്യൂബ് വീഡിയോ കണ്ട് പ്രസവിച്ചു; അമ്മയും കുഞ്ഞും മരിച്ചു!!</strong>അവിവാഹിതയായ ഗര്‍ഭിണി യുട്യൂബ് വീഡിയോ കണ്ട് പ്രസവിച്ചു; അമ്മയും കുഞ്ഞും മരിച്ചു!!

ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും കോടതിയില്‍ വാദം നടക്കുമ്പോള്‍ ഹാജരാകണമെന്നും അശോക് സിംഗിനോട് ജസ്റ്റിസ് ആര്‍ എന്‍ പാണ്ഡേ നിര്‍ദേശിച്ചു. ഈ കേസില്‍ തന്നെ കുരുക്കിയതാണെന്നും തനിക്ക് ഇതില്‍ ഒരുതരത്തിലുള്ള പങ്കാളിത്തവുമില്ലെന്നും സിംഗ് കോടതിയില്‍ പറഞ്ഞു.

kuldeep-singh-sengar-1

മക്കി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ അമ്മയാണ് 2017ല്‍ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ അയാളുടെ വീട്ടില്‍ വെച്ച് തന്റെ മകളെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 13ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് നിയമസഭയിലെ ബാംഗര്‍മൗ മണ്ഡലത്തില്‍ നിന്നും 4 തവണ ബിജെപി എംഎല്‍എ ആയി തിരഞ്ഞെടുത്ത ആളാണ് കുല്‍ദീപ് സിംഗ്. മുഖ്യമന്ത്രി യോഗി ആദത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതി ആത്മഹത്യ ശ്രമം നടത്തിയതോടെയാണ് കേസ് വെളിച്ചത്ത് വന്നത്.
English summary
police officer helps unnao molestation accused get bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X