Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ നമ്പര്‍ അടിക്കടി മാറ്റി സോംനാഥ് ഭാരതിയുടെ ഒളിവു ജീവിതം

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ സമുന്നത നേതാവും മുന്‍ മന്ത്രിയുമായ സോം നാഥ് ഭാരതി പോലീസ് തിരയുന്ന ക്രിമനലിനെ പോലെ ഓടി ഒളിക്കുകയാണോ? ആണെന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ പോലീസ് അറസ്റ്റിനൊരുങ്ങുമ്പോള്‍ മുങ്ങിയ സോംനാഥ് ഇതുവരെ പൊങ്ങിയിട്ടില്ല.

രണ്ടുതവണ ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോഴും കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സോംനാഥിനോട് കീഴടങ്ങാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ നേരിട്ട് അഭ്യര്‍ഥിച്ചിട്ടും അതിന് തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, പോലീസിനെ കബളിപ്പിച്ച് ഒളി സങ്കേതം അടിക്കടി മാറിക്കൊണ്ടിരിക്കുകയാണ്.

somnath-bharti

ദില്ലി അതിര്‍ത്തിയില്‍ സോംനാഥ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന പോലീസിന് പക്ഷേ അദ്ദേഹം എവിടെയുണ്ടെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൊബൈല്‍ നമ്പരുകള്‍ അടിക്കടി മാറ്റുന്നതാണ് പോലീസിനെ വഴിതെറ്റിക്കുന്നത്. പ്രൊഫഷണല്‍ ക്രിമിനലുകള്‍ സ്വീകരിക്കുന്ന രീതിയാണ് സോംനാഥ് ഭാരതി പിന്തുടരുന്നതെന്ന് ദില്ലി സൗത്ത് വെസ്റ്റ് ജോയിന്റ കമ്മീഷണര്‍ ദീപേന്ദ്ര പതക് പറഞ്ഞു.

അഭിഭാഷകന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് സോംനാഥിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. കീഴടങ്ങുകയാണെങ്കില്‍ ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ടാണെന്നാണ് അഭിഭാഷകന്റെ നിര്‍ദ്ദേശം. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പരമാവധി ശ്രമിച്ചശേഷം മാത്രം കീഴടങ്ങാനാണ് സോംനാഥിന്റെ തീരുമാനമെന്നറിയുന്നു. സോംനാഥിന്റെ ഒളിച്ചോട്ടത്തിനെതിരെ വിമര്‍ശനവുമായി ഭാര്യ ലിപികയും രംഗത്തെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+