Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടികളുടെ നെഞ്ചളവെടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ ജോലി തെറിച്ചു

ചിത്തോര്‍ഗഡ്: സ്ത്രീകളുടെ നെഞ്ചളവെടുത്ത് വിവാദത്തിലായ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തത്.

ജില്ലയിലെ വനിതാ ഫോറസ്റ്റ് ഗാര്‍ഡിന്റെ ഒഴിവിലേക്കുള്ള ഫിസിക്കല്‍ ടെസ്റ്റിനായി ശരീര അളവുകളെടുക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്റെ അതിരുകടന്ന പ്രവര്‍ത്തി. വനിതകളുടെ നെഞ്ചെളവും ഉയരവും തൂക്കവുമെടുക്കാന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥതന്നെ സ്ഥലത്തുണ്ടായിരുന്നിട്ടും പോലീസുകാരന്‍ അളവെടുക്കുകയായിരുന്നു.

police-suspend

പോലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടികളുടെ മാറിടങ്ങളില്‍ സ്പര്‍ശിക്കുന്നതും മറ്റും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ സോഷ്യല്‍ മീഡിയവഴി പ്രചരിച്ചതോടെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെട്ട് അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്.

അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുകയാണെങ്കില്‍ പോലീസുകാരനെ ജോലിയില്‍ നിന്നും മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് രാജസ്ഥാന്‍ വനം വകുപ്പ് മന്ത്രി രാജ്കുമാര്‍ റിന്‍വ അറിയിച്ചിട്ടുണ്ട്. പോലീസുകാരന്റെ അതിരുകടന്ന അളവെടുക്കലിനെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+