Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രിയുടെ സുഹൃത്തായ ബിജെപി നേതാവിന്റെ പെട്രോള്‍ പമ്പില്‍ വന്‍ തട്ടിപ്പ്; പോലീസ് റെയ്ഡ്

നാഗ്പൂര്‍: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ അടുത്ത സുഹൃത്തും ബിജെപി നേതാവുമായ നാഗ്പൂരിലെ നവനീത് സിങ് തുലിയുടെ പെട്രോള്‍ പമ്പില്‍ വന്‍ തട്ടിപ്പ് കണ്ടെത്തി. നാഗ്പൂര്‍ സിറ്റി ബിജെപി വൈസ് പ്രസിഡന്റ് ആണ് തുലി. പെട്രോള്‍ വെന്‍ഡിങ് മെഷീനില്‍ മൈക്രോചിപ്പ് ഘടിപ്പിച്ചായിരുന്നു തുലി തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പെട്രോള്‍ പമ്പുകളില്‍ മൈക്രോ ചിപ്പ് വിതരണം ചെയ്ത വമ്പന്‍ സംഘത്തെ കഴിഞ്ഞമാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തുവര്‍ഷത്തോളമായി രാജ്യത്തിന്റെ പല ഭാഗത്തും പെട്രോള്‍ പമ്പുകളില്‍ ചിപ്പ് വിതരണം ചെയ്യുന്ന വിവേക്, അവിനാശ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ലഭിച്ച സൂചന പ്രകാരമായിരുന്നു തുലിയുടെ രബ്‌ജ്യോത് ഓട്ടോമൊബൈല്‍സ് പെട്രോള്‍ പമ്പില്‍ പരിശോധന നടത്തിയത്.

petrol-prices

പരിശോധനയില്‍ പമ്പിലെ രണ്ട് മെഷീനുകളിലും ചിപ്പ് ഘടിപ്പിച്ചതായി കണ്ടെത്തി. പമ്പുകളില്‍ പെട്രോള്‍ അടിക്കാനെത്തുന്നവരെ കബളിപ്പിക്കുന്നതാണ് ചിപ്പ്. മെഷീനില്‍ കൃത്യമായ അളവ് കാണിക്കുമെങ്കിലും വാഹനത്തില്‍ അരലിറ്ററോളം കുറച്ചുമാത്രമേ പെട്രോള്‍ അടിക്കുകയുള്ളൂ. അതായത്, അഞ്ച് ലിറ്റര്‍ പെട്രോള്‍ അടിക്കാനെത്തിയയാളുടെ വാഹനത്തില്‍ 4.5 ലിറ്റര്‍ പെട്രോള്‍ മാത്രമേ അടിക്കുകയുള്ളൂ. എന്നാല്‍, മെഷീനില്‍ 5 ലിറ്റര്‍ കാണിക്കുകയും ചെയ്യും.

പരിശോധനയില്‍ തട്ടിപ്പ് വ്യക്തമായതോടെ തുലിയുടെ രണ്ട് പെട്രോള്‍ പമ്പുകളും സീല്‍ ചെയ്തു. ഇതോടെ നഗരത്തിലെ മറ്റു പമ്പുകടമകളും കുടുക്കിലായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായ സംഘത്തെ ചോദ്യം ചെയ്യുന്നതോടെ ഇവര്‍ ഏതൊക്കെ പമ്പുകളില്‍ ചിപ്പ് വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+