യാക്കൂബ് മേമനോ താക്കറെയോ ഭീകരന്? തെഹല്‍ക്കയ്ക്ക് പണി കിട്ടും!
പ്രശസ്ത വാര്‍ത്താ മാഗസിനായ തെഹല്‍ക്കയ്ക്കെതിരെ പോലീസ് കേസ്. തെഹല്‍ക്ക മാഗസിന് നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേനയും നവനിര്‍മാണ സേനയും രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടി സ്ഥാപകനായ ബാല്‍ താക്കറെയെ ഭീകരന് എന്ന് വിശേഷിപ്പിച്ചതിനാണ് മഹാരാഷ്ട്രയിലെ ഭരണകക്ഷി കൂടിയായ ശിവസേന ഈ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മുംബൈ സ്ഫോടനക്കേസ് പ്രതിയായ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പിന്നാലെയാണ് ആരാണ് വലിയ ഭീകരന് എന്ന പേരില്‍ തെഹല്‍ക്ക കവര്‍ സ്റ്റോറി അടിച്ചത്. ബി ജെ പിക്കൊപ്പം മഹാരാഷ്ട്ര ഭരിക്കുന്ന പാര്‍ട്ടിയാണ് ശിവസേന. മാത്രമല്ല കേന്ദ്രസര്‍ക്കാരിലും സേന പങ്കാളിയാണ്. ബാല്‍ താക്കറെയ്ക്ക് ഒപ്പം തെഹല്‍ക്ക ഭീകരരാക്കിയത് ആരെയെല്ലാം എന്ന് കാണണ്ടേ?

തെഹല്‍ക്ക നിരോധിക്കുമോ
തെഹല്‍ക്ക മാഗസിന് നിരോധിക്കണം, എഡിറ്റര്‍ മാത്യു സാമുവലിനെ അറസ്റ്റ് ചെയ്യണം എന്നിവയാണ് ശിവസേനയുടെ ആവശ്യം. ഇതിന് മുമ്പും എന്‍ ഡി എയെ തെഹല്‍ക്ക ചൊടിപ്പിച്ചിട്ടുണ്ട്. ഇത്തവണ എന്ത് സംഭവിക്കും എന്ന് കണ്ടറിയണം.

ബാല്‍ താക്കറെ
മഹാരാഷ്ട്രയിലെ ഏറ്റവും പോപ്പുലറായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് അന്തരിച്ച ബാല്‍ താക്കറെ. ആ ബാല്‍ താക്കറെയെ ഭീകരനാക്കി ചിത്രീകരിച്ചുകൊണ്ടാണ് തെഹല്‍ക്കയുടെ കഴിഞ്ഞ പതിപ്പ് ഇറങ്ങിയത്.

യാക്കൂബ് മേമനുണ്ട്
ആരാണ് വലിയ ഭീകരന് എന്നായിരുന്നു തെഹല്‍ക്ക സ്റ്റോറിയുടെ തലക്കെട്ട്. മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമനാണ് ചിത്ത്രിലെ നാല് പേരില്‍ രണ്ടാമത്തെ ആള്. ഖാലിസ്ഥാന്‍ ഭീകര നേതാവ് ഭിന്ദ്രന്‍ വാലെയും കൂട്ടത്തിലുണ്ട്.

ദാവൂദ് ഇബ്രാഹിം
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെയും തെഹല്‍ക്ക തങ്ങളുടെ പേജില്‍ കൊടുത്തിട്ടുണ്ട്. മുംബൈ കലാപവുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണ കമ്മിഷന് റിപ്പോര്‍ട്ടിലെ പരാമര്‍ശനങ്ങള്‍ അടക്കമാണ് തെഹല്‍ക്ക് താക്കറേക്കെതിരേ ലേഖനമെഴുതിയത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications