കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലോപ്പതിക്കെതിരെ തെറ്റായ പ്രചരണം, യോഗാ ഗുരു ബാബാ രാംദേവിന് എതിരെ പോലീസ് കേസെടുത്തു

Google Oneindia Malayalam News

ദില്ലി: കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് അലോപ്പതിക്കെതിരെ തെറ്റായ പ്രചരണം നടത്തിയെന്ന പരാതിയില്‍ യോഗാ ഗുരു ബാബാ രാംദേവിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഛത്തീസ്ഗഡ് ഘടകത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഛത്തീസ്ഗഡ് പോലീസ് രാംദേവിന് എതിരെ കേസെടുത്തിരിക്കുന്ന്.

ഐപിസി 188, 269, 504 എന്നിവ പ്രകാരവും 2005ലെ ദുരന്ത നിവാരണ നിയമവും പ്രകാരമാണ് രാംദേവിന് എതിരെ കേസെടുത്തിരിക്കുന്നതെന്ന് റായ്പൂര്‍ സീനിയര്‍ പോലീസ് സപൂപ്രണ്ട് അജയ് യാദവ് വ്യക്തമാക്കി. ഐഎംഎയുടെ പരാതിയില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. രാംദേവിനെ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി മദ്രസ- ചിത്രങ്ങൾ കാണാം

ramdev

ഐഎംഎ റായ്പൂര്‍ പ്രസിഡണ്ട് ഡോക്ടര്‍ രാകേഷ് ഗുപ്ത അടക്കമുളളവര്‍ ആണ് രാംദേവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി രാംദേവ് സര്‍ക്കാരും ഐസിഎംആറും ആരോഗ്യ മേഖലയും മുന്‍നിര ആരോഗ്യ സംഘടനകളും കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന ചികിത്സയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് രാംദേവിന് എതിരെയുളള പരാതിയില്‍ പറയുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയ നിരവധി വീഡിയോകള്‍ രാംദേവിന്റെതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഡോക്ടര്‍മാരും ഇതര ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഒരുമിച്ച് കൊവിഡ് വൈറസിന് എതിരെ പൊരുതുമ്പോഴാണ് രാം ദേവ് അംഗീകരിക്കപ്പെട്ട ചികിത്സാ രീതികള്‍ക്ക് എതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അലോപ്പതിക്ക് എതിരായ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് നേരത്തെ രാംദേവ് ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു.

അതീവ ഗ്ലമറസായി സുർഭി പുരാണിക്; പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Ramdev changes his mind, says will take Covid jab; calls doctors God’s envoys | Oneindia Malayalam

English summary
Police registered case against Baba Ramdev for allegedly spreading wrong information on allopathy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X