ഫ്ലിപ്കാർട്ട് നൽകാനുള്ളത് കോടികൾ! ഫ്ലിപ് കാർട്ട് ഉടമകൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്....

  • Posted By: Desk
Subscribe to Oneindia Malayalam

ബെംഗളൂരു: ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് ഉടമകൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്. ബെംഗളൂരുവിലെ സി സ്റ്റോർ കമ്പനി ഉടമ നവീൻ കുമാർ നൽകിയ പരാതിയിലാണ് ഇന്ദിരാ നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഹാദിയയെ ഭർത്താവിനൊപ്പവും അച്ഛനൊപ്പവും വിട്ടില്ല! ആദ്യം പഠനം പൂർത്തിയാക്കണം, സേലത്ത് പോകാം...

ഹാദിയ കേസ്; ഹാജരാകുന്നത് 'ലക്ഷങ്ങൾ വിലയുള്ള' അഭിഭാഷകർ! സുപ്രീംകോടതിയിൽ നിയമയുദ്ധം...

9.96 കോടി രൂപയുടെ കുടിശിക നൽകിയില്ലെന്ന് കാണിച്ചാണ് നവീൻ കുമാർ പോലീസിൽ പരാതി നൽകിയത്. ഫ്ലിപ്കാർട്ടിന്റെ ഷോപ്പിങ് ഉത്സവമായ ബിഗ് ബില്യൺ ഡേയുടെ ഭാഗമായി 14000ത്തോളം ലാപ് ടോപ്പുകൾ നൽകിയെന്നും, ഇതിൽ പകുതിയിലേറെ ലാപ് ടോപ്പുകളുടെ പണം നൽകിയില്ലെന്നുമാണ് ഫ്ലിപ്കാർട്ടിനെതിരെയുള്ള ആരോപണം.

ഫ്ലിപ് കാർട്ട്...

ഫ്ലിപ് കാർട്ട്...

ഫ്ലിപ് കാർട്ട് ഉടമകളായ സച്ചിൻ ബിൻസാൽ, ബിന്നി ബിൻസാൽ, സെയിൽസ് ഡയറക്ടർ ഹരി, അക്കൗണ്ട്സ് മാനേജർമാരായ സുമിത് ആനന്ദ്, ശരാഖ് എന്നിവർക്കെതിരെയായിരുന്നു സി സ്റ്റോർ കമ്പനി ഉടമയുടെ പരാതി. ഇയാളുടെ പരാതിയിൽ വഞ്ചനാക്കുറ്റം ചുമത്തിയാണ് ഇന്ദിരാ നഗർ പോലീസ് ഫ്ലിപ് കാർട്ട് ഉടമകൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇങ്ങനെ...

ഇങ്ങനെ...

ഇ- കൊമേഴ്സ് ഭീമനായ ഫ്ലിപ് കാർട്ടിന് ലാപ് ടോപ്പുകൾ അടക്കമുള്ള ഇലട്രോണിക്ക്സ് ഉപകരണങ്ങൾ വിതരണം ചെയ്യാനാണ് ബെംഗളൂരുവിലെ സി സ്റ്റോർ കമ്പനിക്ക് കരാർ ലഭിച്ചത്. ഇതനുസരിച്ച് 2015 ജൂണ്‍ മുതൽ 2016 ജൂൺ വരെ 14000 ലാപ് ടോപ്പുകൾ സി സ്റ്റോർ കമ്പനി ഫ്ലിപ് കാർട്ടിന് നൽകിയിരുന്നു.

പണവും നൽകിയില്ല...

പണവും നൽകിയില്ല...

വിതരണം ചെയ്ത ലാപ് ടോപ്പുകളിൽ 1482 എണ്ണം ഫ്ലിപ് കാർട്ട് തിരിച്ചയച്ചെന്നും, ടിഡിഎസ്, ഷിപ്പിങ് ചാർജുകൾ നൽകിയില്ലെന്നും സി സ്റ്റോർ ഉടമയുടെ പരാതിയിൽ പറയുന്നു. ഇതിനു പുറമേ 12000ത്തോളം ലാപ് ടോപ്പുകളുടെ കുടിശികയും ഫ്ലിപ് കാർട്ട് നൽകിയല്ലത്രേ. കുടിശിക ചോദിച്ചപ്പോൾ തെറ്റായ കണക്കുകൾ കാണിച്ച് വഞ്ചിച്ചുവെന്നും സി സ്റ്റോർ ഉടമ ആരോപിക്കുന്നു.

കോടികൾ...

കോടികൾ...

ഫ്ലിപ് കാർട്ട് 9.96 കോടി രൂപയുടെ കുടിശിക നൽകാനുണ്ടെന്നാണ് സി സ്റ്റോർ ഉടമ നവീൻ കുമാർ നൽകിയ പരാതിയിൽ പറയുന്നത്. ഫ്ലിപ് കാർട്ട് ഉടമകളും മാനേജർമാരും തന്നെ വഞ്ചിച്ചെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് ഫ്ലിപ് കാർട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
police registered a case against flipkart founders.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്