കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരിച്ചുകൊണ്ട് വീഡിയോ, പിന്നാലെ 23 കാരിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിൽ 23 കാരി നദിയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. ആയിഷ എന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ആരിഫ് ഖാനെതിരെയാണ് കേസെടുത്തിട്ടുള്ളത്. പുഴയിലേക്ക് ചാടി മരിക്കുന്നതിന് തൊട്ടുമുന്‍പ് ആയിഷ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ ചര്‍ച്ചയായിരിക്കുകയാണ്.

വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണെന്ന ഉറപ്പ് ജനങ്ങള്‍ക്ക് ലഭിച്ച 5 വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് തോമസ് ഐസക്ക്വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണെന്ന ഉറപ്പ് ജനങ്ങള്‍ക്ക് ലഭിച്ച 5 വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് തോമസ് ഐസക്ക്

ആയിഷ വ്യാഴാഴ്ച രാവിലെ സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നദിയുടെ സമീപത്തു നിന്ന് ആയിഷ മൊബൈലില്‍ പകർത്തിയ വീഡിയോ ഭര്‍ത്താവിന് അയക്കുകയും ചെയ്തു. സ്വയം പരിചയപ്പെടുത്തിക്കൊണ്ട് വീഡിയോയിൽ സംസാരിച്ച് തുടങ്ങുന്ന ആയിഷ നന്നായി ചിരിച്ച് സന്തോഷത്തോടെയാണ് സംസാരിക്കുന്നത്. തുടർന്ന് നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നു. ആയിഷയുടെ മൃതദേഹം പിന്നീട് നദീതീരത്ത് നിന്ന് കണ്ടെടുക്കുകയായിരുന്നു.

 aishakk-

2018ലാണ് രാജസ്ഥാന്‍ ജലൂര്‍ സ്വദേശിയായ ആരിഫ് ഖാൻ ആയിഷയെ വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹത്തിന് ശേഷം നിരന്തരം ആരിഫിന്‍റെ കുടുംബം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആയിഷയുടെ പിതാവ് ലിയാഖത്ത് അലിയുടെ വെളിപ്പെടുത്തൽ. പണം കൊടുക്കുന്തോറും കൂടുതല്‍ കൂടുതൽ തുക ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവ് ആരിഫ് ആയിഷയെ സ്വന്തം വീട്ടില്‍ കൊണ്ട് ചെന്നാക്കിയിരുന്നു. പിന്നീട് ഇരുവരും തമ്മിൽ ഫോണിൽ പോലും ബന്ധപ്പെട്ടിരുന്നില്ലെന്നും ഇത് ആയിഷയെ വളരെയധികം വിഷമിപ്പിച്ചുവെന്നുമാണ് ലിയാഖത്തയെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

ദ്വിദിന സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉത്തർപ്രദേശിൽ എത്തിയപ്പോൾ

Recommended Video

cmsvideo
PM Modi takes first dose of Covid-19 vaccine | Oneindia Malayalam

ആയിഷയുടെ വാക്കുകള്‍

ഞാന്‍ ഈ ചെയ്യാന്‍ പോകുന്നത് എന്‍റെ തീരുമാനമാണ്. ഇതിനുപിന്നില്‍ ആരുടെയും സമ്മർദ്ദമില്ല. എനിക്ക് ദൈവം വളരെ കുറച്ച് ആയുസ് മാത്രമാണ് നൽകിയിട്ടുള്ളത്. ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കുന്നു. ദൈവത്തെ കാണാന്‍ പോകുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്‍റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കും. ഇപ്പോള്‍ ഞാനൊരു കാര്യം പഠിച്ചു. നിങ്ങള്‍ക്ക് സ്‌നേഹിക്കണമെന്നുണ്ടെങ്കില്‍ അത് രണ്ടുപേരുടെയും കൂടെ സ്‌നേഹമാകണം. ഒരാള്‍ മാത്രം സ്‌നേഹിച്ചാല്‍ ഒന്നും നേടാനാകില്ല. ഞാന്‍ ഈ കാറ്റിനെ പോലെയാണ്. എനിക്ക് ഒഴുകി നടക്കണം. ഇന്ന് ഞാന്‍ ഏറെ സന്തോഷത്തിലാണ്. നിങ്ങളെല്ലാം എന്നെ പ്രാര്‍ഥനയില്‍ ഓര്‍ക്കണം. സ്വര്‍ഗത്തിലേക്കാണോ അതോ നരകത്തിലേക്കോ ഞാന്‍ പോവുകയെന്ന് എനിക്കറിയില്ല...

ഗ്ലാമറസ് ലുക്കിൽ നടി ആഭാ പോൾ.. ഏറ്റവും പുതിയ ഫോട്ടകൾ

English summary
Police registers case against husband over suicide of his wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X