യോഗിയുടെ റാലിയിൽ മുസ്ലീം സ്ത്രീയുടെ പർദ്ദ അഴിപ്പിച്ചു, അതും പരസ്യമായി! സുരക്ഷാ ഭീഷണിയെന്ന്...
ഉത്തർപ്രദേശിലെ ബാലിയയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം.
Recommended Video

ലഖ്നൗ: ഉത്തർപ്രദേശിൽ ബിജെപിയെ വെട്ടിലാക്കി പുതിയ വിവാദം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിയിൽ പങ്കെടുത്ത മുസ്ലീം സ്ത്രീയുടെ പർദ്ദ അഴിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന വനിതാ പോലീസുദ്യോഗസ്ഥരാണ് മുസ്ലീം സ്ത്രീയുടെ പർദ്ദ അഴിപ്പിച്ചത്.
ഉത്തർപ്രദേശിലെ ബാലിയയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാനെത്തിയ സൈറ എന്ന യുവതിക്കാണ് പരസ്യമായി പർദ്ദ അഴിച്ചുമാറ്റേണ്ടി വന്നത്. ഈ സമയത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കമുള്ള ബിജെപി നേതാക്കൾ വേദിയിലുണ്ടായിരുന്നു. പരിപാടിക്കെത്തിയ മാധ്യമപ്രവർത്തകരാണ് പോലീസ് ഉദ്യോഗസ്ഥർ പർദ്ദ അഴിപ്പിക്കുന്ന സംഭവം ക്യാമറയിൽ പകർത്തിയത്. ഈ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

റാലിയിൽ...
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിയിലാണ് വിവാദമായ സംഭവമുണ്ടായത്. യോഗിയുടെ റാലിക്ക് ബാലിയയിൽ സംഘടിപ്പിച്ച സ്വീകരണത്തിലായിരുന്നു വനിതാ പോലീസ് ഉദ്യോഗസ്ഥർ മുസ്ലീം സ്ത്രീയുടെ പർദ്ദ അഴിപ്പിച്ചത്. റാലിയിൽ പങ്കെടുക്കാനെത്തിയ സൈറ എന്ന ബിജെപി പ്രവർത്തകയ്ക്കാണ് പരസ്യമായി പർദ്ദ അഴിച്ചുമാറ്റേണ്ടി വന്നത്.

അഴിപ്പിച്ചു...
കറുത്ത നിറത്തിലുള്ള പർദ്ദയണിഞ്ഞാണ് സൈറ റാലിയിൽ പങ്കെടുക്കാനെത്തിയത്. സ്വീകരണ സമ്മേളനം പുരോഗമിക്കുന്നതിനിടെ ഏതാനും ചില വനിതാ പോലീസ് ഉദ്യോഗസ്ഥർ സൈറയുടെ അടുത്തെത്തി. തുടർന്ന് സൈറയോട് പർദ്ദ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. ഉടൻതന്നെ സൈറ പരസ്യമായി പർദ്ദ അഴിച്ചുമാറ്റി.

വൈറൽ...
എന്നാൽ പോലീസ് ഉദ്യോഗസ്ഥർ നിർബന്ധിപ്പിച്ച് പർദ്ദ അഴിപ്പിക്കുന്ന ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർ ക്യാമറയിൽ പകർത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം വൈറലായി. പോലീസ് നടപടി വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ബാലിയ എസ്പി വ്യക്തമാക്കിയിട്ടുണ്ട്.

സുരക്ഷ...
സുരക്ഷാ ഭീഷണി മുൻനിർത്തിയാണ് പർദ്ദ അഴിപ്പിച്ചതെന്നാണ് പോലീസ് ഭാഷ്യം. നേരത്തെ, മുഖ്യമന്ത്രിയുടെ റാലി മീററ്റിൽ എത്തിയപ്പോൾ ഏതാനും യുവാക്കൾ കരിങ്കൊടി കാണിച്ചിരുന്നു. ഇക്കാരണത്താൽ ബാലിയയിലെ സ്വീകരണ പരിപാടിയിൽ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ സൈറയെന്ന ബിജെപി പ്രവർത്തക കറുപ്പ് നിറത്തിലുള്ള പർദ്ദ അണിഞ്ഞാണ് പരിപാടിക്കെത്തിയത്. തുടർന്ന് അവരോട് നിയന്ത്രണത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ സ്വമേധയാ പർദ്ദ അഴിച്ചുമാറ്റുകയായിരുന്നു എന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications