കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 വെടിയുതിര്‍ത്തു, ഒന്നും പൊട്ടിയില്ല; ആചാരവെടിയില്‍ നാണം കെട്ട് ബിഹാര്‍ പോലീസ്

Google Oneindia Malayalam News

പട്‌ന: മുന്‍ മുഖ്യമന്ത്രിയുടെ അന്ത്യകര്‍മങ്ങളില്‍ ആചാര വെടിയുതിര്‍ന്ന ബിഹാര്‍ പോലീസ് നാണം കെട്ടു. ആചാര വെടിയുതിര്‍ന്ന വേളയില്‍ പൊട്ടിയില്ല. തോക്കുകള്‍ മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 22 തവണ വെടിയുതിര്‍ന്നു. ഒന്നു പോലും പൊട്ടിയില്ല. മുഖ്യമന്ത്രി നിതീഷ് കുമാര്‍, പ്രതിപക്ഷ നേതാക്കള്‍, രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ക്ക് മുമ്പിലായിരുന്നു പോലീസിന്റെ നാണംകെട്ട അവസ്ഥ. വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് പട്‌നയിലെ പോലീസ് ആസ്ഥാനം.

Bihar

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോഴാണ് സംഭവം. സുപോള്‍ ജില്ലയിലെ ബാലുവ ബസാര്‍ ഗ്രാമത്തിലെ മിശ്രയുടെ വസതിയിലായിരുന്നു അന്ത്യകര്‍മം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍. ഈ വേളയിലാണ് പോലീസ് ആചാര വെടിയുതിര്‍ത്തത്. 22 തവണ ഉതിര്‍ത്തിട്ടും പൊട്ടിയില്ല. പ്രാദേശിക വാര്‍ത്താ ചാനലുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പോലീസുകാര്‍ ഓരോരുത്തരായി തോക്ക് പരിശോധിക്കുന്നതും വീണ്ടും വെടിയുതിര്‍ക്കുന്നതും ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

തുഗ്ലക്കാബാദില്‍ ക്ഷേത്രം പൊളിച്ചുനീക്കി; വന്‍പ്രതിഷേധം, നാല് സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധക്കാര്‍തുഗ്ലക്കാബാദില്‍ ക്ഷേത്രം പൊളിച്ചുനീക്കി; വന്‍പ്രതിഷേധം, നാല് സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധക്കാര്‍

ഗുരുതരമായ വീഴ്ചയാണ് പോലീസിന്റെ ഭാഗത്തുണ്ടായിരിക്കുന്നതെന്ന് പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.

കര്‍ണാടകത്തിന് ശേഷം തെലങ്കാന; ജഗനെ കൂടെ നിര്‍ത്തി ബിജെപി പദ്ധതി, കേന്ദ്രസമിതിയില്‍ ജഗനുംകര്‍ണാടകത്തിന് ശേഷം തെലങ്കാന; ജഗനെ കൂടെ നിര്‍ത്തി ബിജെപി പദ്ധതി, കേന്ദ്രസമിതിയില്‍ ജഗനും

മുഖ്യമന്ത്രിക്ക് പുറമെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേ തുടങ്ങിയ നിരവധി നേതാക്കള്‍ സംബന്ധിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയോടുള്ള അനാദരവാണ് പോലീസ് ചെയ്തതെന്ന് ആര്‍ജെഡി നേതാവ് യദുവംശ കുമാര്‍ കുറ്റപ്പെടത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജഗന്നാഥ് മിശ്ര അന്തരിച്ചത്.

English summary
Police rifles fail to fire during gun salute to former Bihar CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X