കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദന്തേവാഡയിലെ മാവോയിസ്റ്റുകള്‍ ഡിറ്റണേറ്ററുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവ ലഭിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതായി പൊലീസ്

  • By S Swetha
Google Oneindia Malayalam News

റായ്പൂര്‍: ദന്തേവാഡ ജില്ലയിലെ സിപിഐ മാവോയിസ്റ്റുകള്‍ ഡിറ്റണേറ്ററും സ്‌ഫോടക വസ്തുക്കളും ലഭിക്കാന്‍ തെലങ്കാനയിലെ ക്വാറികളില്‍ ജോലിക്ക് പോകുന്നതായി പൊലീസ്. 50 ഡിറ്റണേറ്ററുമായി തിങ്കളാഴ്ച വൈകുന്നേരം അറസ്റ്റിലായ നാലുപേരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇത്തരത്തിലൊരു വിവരം ലഭിച്ചത്. മാവോയിസ്റ്റുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഈ രീതിയാണ് സ്വീകരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായി ഉപയോഗിക്കാന്‍ ആണ് ഡിറ്റണേറ്ററുകള്‍ ഉപയോഗിക്കുന്നത്.

ഡികെ ശിവകുമാർ സഹകരിക്കാതിരുന്നത് ഒരേയൊരു കാര്യത്തിൽ മാത്രം; കുടുക്കിയതിന് കാരണം ഇതാണ്, കുറിപ്പ്ഡികെ ശിവകുമാർ സഹകരിക്കാതിരുന്നത് ഒരേയൊരു കാര്യത്തിൽ മാത്രം; കുടുക്കിയതിന് കാരണം ഇതാണ്, കുറിപ്പ്

തെലങ്കാനയിലെ ക്വാറികളിലേക്ക് ജോലിക്ക് പോകുന്ന മാവോയിസ്റ്റ് പോരാളികള്‍ ഡിറ്റണേറ്ററുകള്‍ വാങ്ങി ദന്തേവാഡ പ്രദേശത്തെ മാവോയിസ്റ്റ് കമാന്‍ഡര്‍മാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നതെന്ന് ദന്തേവാഡയിലെ പോലീസ് സൂപ്രണ്ട് (എസ്പി) അഭിഷേക് പല്ലവ പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ 50 ഡിറ്റണേറ്ററുകള്‍ കൈമാറിയ മറ്റൊരാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തീവ്രത കുറഞ്ഞ സ്‌ഫോടകവസ്തുക്കളും ഡിറ്റോണേറ്ററുകളും കടത്തുന്നതിനുള്ള സാധാരണവും വിജയകരവുമായ രീതി ഇതാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

mao-1560524


ഛത്തീസ്ഗഡ് പോലീസ് രേഖകള്‍ അനുസരിച്ച്, മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറില്‍ പ്രതിവര്‍ഷം 300 ലധികം ഐഇഡികള്‍ കണ്ടെത്തുന്നുണ്ട്, കൂടാതെ പ്രതിവര്‍ഷം ശരാശരി 70 ഐഇഡി സ്ഫോടനങ്ങള്‍ നടക്കുന്നു. 2010 മുതല്‍ 2019 വരെയുള്ള ഒമ്പത് വര്‍ഷത്തിനിടെ ബസ്തര്‍ മേഖലയില്‍ നടന്ന ഐഇഡി സ്ഫോടനത്തില്‍ 153 പോലീസ് ഉദ്യോഗസ്ഥരും 53 സിവിലിയന്മാരും കൊല്ലപ്പെട്ടു. മൊത്തം 493 സ്ഫോടനങ്ങള്‍ ബസ്തറില്‍ മാത്രം നടന്നു. മാവോയിസ്റ്റുകളുടെ ഏറ്റവും പുതിയ ആയുധങ്ങളാണ് ഐഇഡികള്‍, അവ സുരക്ഷാ സേനയെ നശിപ്പിക്കുന്നു, ''നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിഐജി) സുന്ദരരാജ് പി പറഞ്ഞു.

സെപ്റ്റംബര്‍ 23 ന് ദന്തേവാഡയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കും. ഏപ്രില്‍ 9 ന് ബസ്തറിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ ഭീമ മണ്ഡവിയും അവരെ അനുഗമിച്ച മറ്റ് നാല് പേരും മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 273 പോളിംഗ് കേന്ദ്രങ്ങളുള്ള നിയോജകമണ്ഡലത്തില്‍ 1,88,263 വോട്ടര്‍മാരുണ്ട്. ഇതില്‍ 89,747 പുരുഷ വോട്ടര്‍മാരും 98,876 പേര്‍ വനിതാ വോട്ടര്‍മാരുമാണ്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭീമ മന്ദവി കോണ്‍ഗ്രസ് നേതാവ് ദേവതി കര്‍മ്മത്തെ ചെറിയ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

English summary
Police's revealations about maoists get detonators and materials in Dantewada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X