കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ നായകനാണെന്ന് പൊലീസ്; സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ ഫാറൂഖിയുടെ ഷോയ്ക്ക് ബംഗളൂരുവില്‍ വിലക്ക്

Google Oneindia Malayalam News

ബംഗളൂരു: ഹാസ്യതാരം മുനവര്‍ ഫാറൂഖി ബംഗളൂരുവിലെ ഒരു ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന പരിപാടിക്ക് വിലക്കേര്‍പ്പെടുത്തി ബംഗളൂരു പൊലീസ്. ബംഗളൂരുവിലെ അശോക് നഗറിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തിന് അയച്ച കത്തില്‍, ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഷോ റദ്ദാക്കാന്‍ പോലീസ് സംഘാടകരോട് ആവശ്യപ്പെട്ടു. വലതുപക്ഷ ഗ്രൂപ്പായ ബജ്റംഗ് ദളിന്റെ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം മുംബൈയില്‍ മുനവര്‍ ഫാറൂഖിയുടെ സമാനമായ ഒരു പ്രോഗ്രാം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗളൂരുവിലെ ഷോ റദ്ദാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത്.

ലഹരി നല്‍കി പീഡനം, നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്ലഹരി നല്‍കി പീഡനം, നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

തന്റെ ഒരു കോമഡി ഷോയ്ക്കിടെ 'ഹിന്ദു ദേവന്മാരെയും ദേവതകളെയും അപമാനിച്ചു' എന്ന ആരോപിച്ച് ഫാറൂഖി ഈ വര്‍ഷമാദ്യം ഒരു മാസം ജയിലില്‍ കിടന്നിരുന്നു. കത്തില്‍, ബെംഗളൂരു പോലീസ് മിസ്റ്റര്‍ ഫാറൂഖിയുടെ 'ഡോംഗ്രി ടു നോവെര്‍' എന്ന ഷോയെ പരാമര്‍ശിക്കുകയും മിസ്റ്റര്‍ ഫാറൂഖി ഒരു 'വിവാദ വ്യക്തി' ആണെന്നും പറയുന്നു. മുനവര്‍ ഫാറൂഖി മറ്റ് മതങ്ങളുമായും ദൈവങ്ങളെ കുറിച്ചും വിവാദ പരാമര്‍ശങ്ങള്‍ നടത്താറുണ്ടെന്നാണ് വിവരം. പല സംസ്ഥാനങ്ങളും അദ്ദേഹത്തിന്റെ കോമഡി ഷോകള്‍ നിരോധിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ മധ്യപ്രദേശില്‍ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. മറ്റ് സംസ്ഥാനങ്ങളിലും ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ ഉണ്ടെന്ന് അശോക് നഗര്‍ പോലീസ് കത്തില്‍ പറഞ്ഞു.

india

ഇദ്ദേഹത്തിന്റെ ഷോയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഇത് അരാജകത്വം സൃഷ്ടിക്കുകയും പൊതു സമാധാനവും ഐക്യവും തകര്‍ക്കുകയും ചെയ്യും, ഇത് ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ മുനവര്‍ ഫാറൂഖിയുടെ ഷോ റദ്ദാക്കാന്‍ നിര്‍ദ്ദേശിക്കുന്നെന്ന് പൊലീസ് കത്തില്‍ വ്യക്തമാക്കി.

അതേസമയം, മുനവര്‍ ഫാറൂഖിയുടെ ഷോ നടത്താന്‍ അനുവദിക്കില്ലെന്ന് ബെംഗളൂരുവിലെ ഹിന്ദു ജാഗരണ്‍ സമിതിയിലെ മോഹന്‍ ഗൗഡ പറഞ്ഞു. 'ഞങ്ങള്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ഷോ റദ്ദാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്‍ഡോറിലും മറ്റിടങ്ങളിലും നടത്തിയ ഷോയില്‍ മുനവര്‍ ഫാറൂഖി ഹിന്ദുക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെന്ന് ഹിന്ദു ജാഗരണ്‍ സമിതി ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി.

Recommended Video

cmsvideo
ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു

മാസങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവം മുംബൈയില്‍ നടന്നിട്ടുണ്ട്. അന്ന് വിഷ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് മുനവര്‍ ഫാറൂഖി ഷോയില്‍ നിന്ന് പിന്മാറിയത്. എന്റെ പ്രേക്ഷകരുടെ സുരക്ഷയാണ് പ്രധാനം. ഞാന്‍ കടന്നുപോയ സാഹചര്യങ്ങളില്‍ കൂടി എന്റെ പ്രേക്ഷകര്‍ കടന്നുപോകാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു മുനവര്‍ ഫാറൂഖി പറഞ്ഞത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിഎച്ച്പിയുടെ ഭീഷണി.

English summary
Police say he is Controversial Figure; Bangalore Cops bans show of comedian Munawar Faruqui
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X