കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവർത്തകൻ ചൈനയ്ക്ക് കൈമാറിയത് അതിർത്തിയിലെ നിർണ്ണായക വിവരങ്ങൾ: ഓരോ വിവരത്തിനും 1000 ഡോളർ

Google Oneindia Malayalam News

ദില്ലി: അറസ്റ്റിലായ മാധ്യമപ്രവർത്തകൻ രാജീവ് ശർമ ചൈനീസ് ഇന്റലിജൻസിന് നൽകിയത് തന്ത്രപ്രധാന വിവരങ്ങളെന്ന് ദില്ലി പോലീസ്. കേന്ദ്ര ഇന്റലിജൻസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സെപ്തംബർ 14നാണ് ഒഫീഷ്യൽസ് സീക്രട്ട്സ് ആക്ട് പ്രകാരം രാജീവ് ശർമയെ അറസ്റ്റ് ചെയ്യുന്നത്. ഇയാളിൽ നിന്ന് പിന്നീട് ഇന്ത്യൻ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പല നിർണായക രേഖകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തതായി കേന്ദ്ര ഇന്റലിജൻസ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ- ചൈന അതിർത്തി സംഘർഷം നിലനിൽക്കുമ്പോഴാണ് ഇന്ത്യയെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ മാധ്യമ പ്രവർത്തകൻ ചോർത്തി നൽകിയിട്ടുള്ളത് എന്നതാണ് ഏറെ ശ്രദ്ധേയം.

കനകമല കേസിലെ പ്രതി അറസ്റ്റില്‍; ജോര്‍ജിയയില്‍ നിന്ന് കൊച്ചിയിലെത്തിച്ചു, ദില്ലിയിലേക്ക് മാറ്റുംകനകമല കേസിലെ പ്രതി അറസ്റ്റില്‍; ജോര്‍ജിയയില്‍ നിന്ന് കൊച്ചിയിലെത്തിച്ചു, ദില്ലിയിലേക്ക് മാറ്റും

 നിയന്ത്രണ രേഖയിലെ വിവരങ്ങൾ

നിയന്ത്രണ രേഖയിലെ വിവരങ്ങൾ

ഇന്ത്യ- ചൈന അതിർത്തിയിലെ ഇന്ത്യയുടെ സൈനിക തന്ത്രങ്ങളെക്കുറിച്ചും സൈനിക വിന്യാസങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നാണ് ദില്ലി പോലീസിന്റെ സ്പെഷ്യൽ സെൽ ഡിസിപി സഞ്ജീവ് കുമാർ യാദവാണ് വ്യക്തമാക്കിയത്. വിദേശനയത്തെക്കുറിച്ചും ദലൈലാമയെക്കുറിച്ചുമുള്ള വിവരങ്ങളും ഇയാൾ ചൈനയ്ക്ക് കൈമാറിയിട്ടുണ്ട്. ഡോക്ലാം ഭൂട്ടാൻ- സിക്കിം- ചൈന ട്രൈ ജംങ്ഷ്ൻ, ഇന്ത്യ- മ്യാൻമർ സൈനിക സഹകരണ സഹകരണം, ഇന്ത്യ- ചൈന അതിർത്തി പ്രശ്നം എന്നിവ സംബന്ധിച്ച വിവരങ്ങളും കൈമാറാനും നിർദേശിച്ചിരുന്നു. സോഷ്യൽ മീഡിയയ്ക്കും പുറമേ ഇ മെയിൽ വഴിയും ചൈനയിലെ ഏജന്റുമാരുമായി ബന്ധം പുലർത്തിയിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.

 വാരാന്ത്യ കോളം

വാരാന്ത്യ കോളം

ഇന്ത്യയിലെ മാധ്യമങ്ങൾക്ക് വേണ്ടി ഫ്രീൻലാൻസറായി ജോലി ചെയ്തിരുന്ന രാജീവ് ശർമ ചൈനീസ് ഔദ്യോഗിക ദിനപത്രമായ ഗ്ലോബൽ ടൈംസിന് വേണ്ടിയും വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. പോലീസ് നൽകുന്ന വിവരം അനുസരിച്ച് 2010 മുതൽ 2014 വരെയുള്ള കാലയളവിൽ ഒരു വാരാന്ത്യ കോളമാണ് കൈകാര്യം ചെയ്തിരുന്നത്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വാർത്തകളാണ് രാജീവ് റിപ്പോർട്ട് ചെയ്തിരുന്നത്. ഗ്ലോബൽ ടൈംസിൽ ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ചൈനീസ് ഇന്റലിജൻസിലെ ഏജന്റുമാർ രാജീവിനെ ബന്ധപ്പെടുന്നത്.

 പണത്തിന് വിവരം നൽകി

പണത്തിന് വിവരം നൽകി

ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളുമായി അടുത്ത ബന്ധമുള്ള ശർമ ഇത്തരത്തിൽ വളരെയധികം വിവരങ്ങൾ ശേഖരിക്കുകയും പണത്തിന് വേണ്ടി ചൈനയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. നിലവിലെ ഇന്ത്യ- ചൈന അതിർത്തി തർക്കം സംബന്ധിച്ച രഹസ്യ രേഖകൾ ചൈനയ്ക്ക് കൈമാറിയതായി ചോദ്യം ചെയ്യലിനിടെ രാജീവ് സമ്മതിച്ചതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.

നിർണ്ണായക വിവരങ്ങൾ കൈമാറി

നിർണ്ണായക വിവരങ്ങൾ കൈമാറി

ഗ്ലോബൽ ടൈംസിൽ പ്രസിദ്ധീകരിച്ച രാജീവ് ശർമയുടെ ലേഖനം ശ്രദ്ധയിൽപ്പെട്ടതോടെ മൈക്കിൾ ലിങ്ക്ഡ്ഇൻ വഴിയാണ് കുമിംഗിലേക്ക് ചൈനീസ് മീഡിയ കമ്പനിയിലേക്ക് ഇന്റർവ്യൂവിനായി ക്ഷണിക്കുന്നത്. മൈക്കിൾ ആയിരുന്നു ഈ ചൈനയിലേക്കുള്ള ഈ യാത്രയുള്ള മുഴുവൻ ചെലവുകൾ വഹിച്ചത്. ഈ കൂടിക്കാഴ്ചയിലാണ് മൈക്കിളും ജൂനിയർ സൌവുമാണ് ഇന്ത്യ- ചൈന സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെടുന്നത്. തുടർന്ന് 2016 മുതൽ 2018 വരെയുള്ള കാലയളവിൽ ഇരുവരും തമ്മിൽ നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്നും ദില്ലി പോലീസ് വ്യക്തമാക്കി.

 40 ലക്ഷം കൈമാറി

40 ലക്ഷം കൈമാറി

ഇന്ത്യയുടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയതിന് രാജീവ് ശർമയ്ക്ക് ഒന്നര വർഷത്തിനിടെ 40 ലക്ഷം രൂപയോളമാണ് പ്രതിഫലമായി നൽകിയിരുന്നത്. ഇന്ത്യയെക്കുറിച്ച് കൈമാറിയിരുന്ന ഓരോ വിവരങ്ങൾക്കും 1000 ഡോളർ വീതമാണ് നൽകിയിരുന്നത്. കൈമാറുന്ന വിവരങ്ങൾക്ക് ചൈനീസ് യുവതി വഴിയാണ് ഇന്റലിജൻസ് ഏജന്റുമാർ പണം എത്തിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് ഇയാൾക്ക് പണം എത്തിരുന്ന ചൈനീസ് വനിതയായ ക്വിങ് ഷി, സഹായിയായ നേപ്പാളി പൌരൻ ഷേർ സിംഗ് എന്നിവർ ദില്ലി പോലീസിന്റെ പിടിയിലായിരുന്നു. ശനിയാഴ്ചയാണ് പോലീസ് ഇവരെ പിടികൂടിയത്. പേപ്പർ കമ്പനികളുടെ മറവിലാണ് പണം കൈമാറ്റം നടത്തിയിരുന്നതെന്നാണ് കണ്ടെത്തൽ.

English summary
Police says arrested Journalist handover Details including India's Border Strategy to China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X