നജീബിന്റെ തിരോധാനം; ജെഎന്‍യു കാമ്പസില്‍ പോലീസ് നായയെ എത്തിച്ചു
ദില്ലി: ജെഎന്‍യു കാമ്പസില്‍വെച്ച് ഗവേഷക വിദ്യാര്‍ഥിയെ കാണാതായി രണ്ടുമാസത്തിനുശേഷം പോലീസ് നായയെ എത്തിച്ച് തെളിവെടുത്തു. അന്വേഷണം നടത്തുന്ന പ്രത്യേക ക്രൈം ബ്രാഞ്ച് സംഘമാണ് നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കാമ്പസില്‍ പോലീസ് നായയെ എത്തിച്ചത്.
വിദ്യാര്‍ഥിയെ കാണാതായ സംഭവത്തില്‍ പോലീസിനെതിരെ ദില്ലി ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. കാമ്പസിനുള്ളില്‍ പരിശോധന നടത്താനും കോടതി നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്നാണ് കാമ്പസിനുള്ളിലും ഹോസ്റ്റല്‍, ക്ലാസ് റൂം, റൂഫ്‌ടോപ് തുടങ്ങിയ സ്ഥലങ്ങളിലുമെല്ലാം പോലീസ് നായയെ തെളിവെടുക്കാനായി എത്തിച്ചത്.

മകനെ കാണാതായതിനെ തുടര്‍ന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി രണ്ടുതവണയാണ് പോലീസിന്റെ നിരുത്തരവാദിത്വത്തെ രൂക്ഷമായി വിമര്‍ശിച്ചത്. നജീബിനെ കാണാതായതിനുശേഷം പോലീസിന് ഒരു സൂചനപോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഒക്ടോബര്‍ 15നാണ് നജീബിനെ കാണാതയത്. ഇതിന് തൊട്ടു മുന്‍പുള്ള ദിവസം എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദ്ദിച്ചിരുന്നു. സംസ്ഥാന പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. എന്നാല്‍, അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങളായിട്ടും നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഉത്തരം കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications