കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം; ഹര്‍ഷ് മന്ദറിനെതിരെ പൊലീസ് സുപ്രീം കോടതിയില്‍; സത്യവാങ്മൂലം സമര്‍പ്പിച്ചു

  • By Anupama
Google Oneindia Malayalam News

ദില്ലി: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദറിനെതിരെ കോടതീയ ലക്ഷ്യ നടപടിക്കൊരുങ്ങി ദല്‍ഹി പൊലീസ്. ബുധനാഴ്ച്ച കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദില്ലി പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.പൗരത്വഭേദഗതി നിയമത്തിനെതിരായി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗം അക്രമത്തിന് പ്രേരണ നല്‍കുന്നതാണെന്നും കോടതീയ ലക്ഷ്യസ്വഭാവമുള്ളതാണെന്നും ദില്ലി പൊലീസ് സത്യവാങ് മൂലത്തില്‍ പറയുന്നു.

harsh mander

ദില്ലി കലാപത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി വാദം കേട്ടിരുന്നു. പക്ഷെ ഹര്‍ഷ് മന്ദിര്‍ ഡിസംബറില്‍ കോടതിയെ സംബന്ധിച്ച് നടത്തിയ പ്രസംഗത്തിനാണ്
കോടതി ഊന്നല്‍ നല്‍കിയത്. ഡിസംബറില്‍ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വെച്ചായിരുന്നു ഹര്‍ഷ് മന്ദിറിന്റെ പ്രസംഗം.

വാദം കേള്‍ക്കുന്ന ബെഞ്ചിലെ ജഡ്ജായ ബിആര്‍ ഗവായിയാണ് ആദ്യം പ്രസംഗത്തെപറ്റി പരാമര്‍ശിച്ചത്. പിന്നാലെ ഹര്‍ഷ് മന്ദിര്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പറഞ്ഞു.

കോടതിയില്‍ വിശ്വാസമില്ലെന്നും പൗരത്വഭേദഗതി നിയമം, അയോധ്യകേസ്, കശ്മീര്‍ എന്നീ വിഷയങ്ങളില്‍ മനുഷ്യത്വം, മതേതരത്വം, സമത്വം എന്നിവ സംരക്ഷിക്കപ്പെടുന്നില്ലെന്നും തെരുവുകളില്‍ നിന്ന് മാത്രമാണ് നീതി ലഭിക്കുന്നതെന്നുമായിരുന്നു ഹര്‍ഷ് മന്ദിറിന്റെ ആരോപണം.

Recommended Video

cmsvideo
Rs 25,000 crore loss estimated in Delhi riots

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെയാണ് ദില്ലി പൊലീസ് സത്യവാങ്മൂലം നല്‍കിയത്.

English summary
The Delhi Police sought initiation of contempt proceedings in the Supreme Court against activist Harsh Mander for his remarks against the top court. The police made this submission in an affidavit filed in the court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X