നടി രമ്യാ കൃഷ്ണന് സഞ്ചരിച്ച കാറില്‍ നിന്ന് മദ്യ കുപ്പികള്‍ പിടിച്ചെടുത്തു, ഒപ്പം സഹോദരിയും
ചെന്നൈ: നടി രമ്യ കൃഷ്ണന് സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും മദ്യ കുപ്പികള്‍ പിടികൂടി. മഹാബലി പുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള യാത്രാ മധ്യേ ഇസിആര്‍ റോഡിലെ മുട്ടുകാട് വച്ച് പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു. എട്ട് മദ്യക്കുപ്പികളും രണ്ട് ക്രെയ്റ്റ് ബിയര്‍ ബോട്ടിലുകളുമാണ് വണ്ടിയിലുണ്ടായിരുന്നത്. ഇത് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് കാര്‍ പരിശോധിക്കുമ്പോള്‍ രമ്യയും സഹോദരിയും ഡ്രൈവറുമാണ് വാഹന്തില് ഉണ്ടായിരുന്നത്.

സംഭവത്തെ തുടര്‍ന്ന് രമ്യയുടെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ചെന്നൈ നഗരത്തില്‍ ലോക്ക് ഡൗണ്‍ തുടരുകയാണ്. അതുകൊണ്ട് തന്നെ മദ്യ ശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ മറ്റ് ജില്ലകളിലെ മദ്യം ശാലകളില്‍ നിന്ന് മദ്യം ലഭിക്കും. അറസ്റ്റ് ചെയ്ത ഡ്രൈവറെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ചെന്നൈയില്‍ നിന്ന് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി പേര് മറ്റ് ജില്ലകളില്‍ പോയി മദ്്യം വാങ്ങിവരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.സിനിമ താരങ്ങളും ഈ രീതിയില്‍ മദ്യം ചെന്നൈയില്‍ എത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ചെന്നൈ നഗരത്തില്‍ അടുത്ത ആഴ്ചയും ലോക്ക് ഡൗണ്‍ ആണെന്ന് പ്രചരണം ഉയര്‍ന്നതോടെയാണ് ഇത് വര്‍ദ്ധിച്ചതെന്നും പൊലീസ് പറയുന്നു.
രമ്യകൃഷ്ണന് അഭിനയിച്ച ബാഹുബലിയിലെ ശിവകാമി ദേവിയുടെ വേഷം വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴ് ചിത്രമായ വെള്ളെ മനസുവിലാണ് ആദ്യമായി അഭിനയിച്ചത്. ആദ്യകാലങ്ങളില്‍ തമിഴിലും ഹിന്ദിയിലും ഗ്ലാമര്‍ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്. പിന്നീട് അമ്മ വേഷങ്ങളിലും, ദൈവ വേഷങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി.
തമിഴില്‍ അഭിനയിച്ച പടയപ്പ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഒരേ കടല്‍, ഒന്നാമന്, കാക്കകുയില്‍, മഹാത്മ, നേരം പുലരുമ്പോള്‍, ചന്ദ്രന് ഉദിക്കുന്ന ദിക്കില്‍, ആര്യന് തുടങ്ങി മുപ്പതോളം മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications