Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിഭാരം കുറയ്ക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കണം; പൊലീസിനോട് മോദി

ന്യൂഡല്‍ഹി: പൊലീസ് സേനയുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍സ്റ്റബുലറിയുടെ ജോലിഭാരം കുറയ്ക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 59-ാമത് ഡയറക്ടര്‍ ജനറല്‍ / ഇന്‍സ്‌പെക്ടര്‍ ജനറല്‍ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഭവ വിതരണത്തിന് പൊലീസ് സ്റ്റേഷനുകളെ കേന്ദ്രബിന്ദുവാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. പൊലീസ് സേനയെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ തന്ത്രപരവും സൂക്ഷ്മവും പൊരുത്തപ്പെടുത്തുന്നതുമാക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഡിജിറ്റല്‍ തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡീപ്‌ഫേക്കുകള്‍ എന്നിവ ഉയര്‍ത്തുന്ന വര്‍ധിച്ച് വരുന്ന ഭീഷണികളെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

narendra modi

വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ആത്മനിര്‍ഭര്‍ ഭാരതിന്റേയും ഇരട്ട ശക്തി പ്രയോജനപ്പെടുത്തണം എന്നും മോദി പറഞ്ഞു. സുരക്ഷാ വെല്ലുവിളികളുടെ ദേശീയ അന്തര്‍ദേശീയ തലങ്ങളെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും സമ്മേളനത്തിനിടെ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളില്‍ സംതൃപ്തി ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗര പൊലീസിംഗില്‍ സ്വീകരിച്ച നടപടികളെ മോദി അഭിനന്ദിച്ചു. സ്മാര്‍ട്ട് പൊലീസിംഗ് വിശ്വസനീയവും സുതാര്യവുമാകണം എന്നും അദ്ദേഹം ആവര്‍ത്തിച്ചു. 2014 ല്‍ ഗുവാഹത്തിയില്‍ നടന്ന സമ്മേളനത്തില്‍ നരേന്ദ്ര മോദിയാണ് സ്മാര്‍ട്ട് പൊലീസിംഗ് ആശയം അവതരിപ്പിച്ചത്. ഇന്ത്യന്‍ പൊലീസിനെ കര്‍ശനവും സ്മാര്‍ട്ട് ആയി മാറ്റുന്നതിന് വ്യവസ്ഥാപരമായ മാറ്റങ്ങള്‍ അദ്ദേഹം വിഭാവനം ചെയ്തിരുന്നു.

ചില പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഹാക്കത്തോണുകളുടെ വിജയം അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദേശീയ പൊലീസ് ഹാക്കത്തോണ്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. തുറമുഖ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും അതിനായി ഭാവി കര്‍മ്മ പദ്ധതി തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

അതേസമയം ഭീകരത, ഇടതുപക്ഷ തീവ്രവാദം, സൈബര്‍ കുറ്റകൃത്യം, സാമ്പത്തിക സുരക്ഷ, കുടിയേറ്റം, തീരദേശ സുരക്ഷ, മയക്കുമരുന്ന് കടത്ത് എന്നിവ ഉള്‍പ്പെടെ ദേശീയ സുരക്ഷയ്ക്ക് നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ വെല്ലുവിളികളെ കുറിച്ച് സമ്മേളനത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നതായാണ് വിവരം.

ഡയറക്ടര്‍ ജനറലിന്റെയും ഇന്‍സ്പെക്ടര്‍ ജനറലിന്റെയും റാങ്കിലുള്ള 250 ഓഫീസര്‍മാര്‍ മൂന്ന് ദിവസത്തെ കോണ്‍ഫറന്‍സില്‍ നേരിട്ട് പങ്കെടുത്തപ്പോള്‍ 750-ലധികം പേര്‍ ഓണ്‍ലൈനായും സമ്മേളനത്തിന്റെ ഭാഗമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും ഡയറക്ടര്‍ ജനറല്‍ / ഇന്‍സ്‌പെക്ടര്‍ ജനറല്‍ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+