കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ എന്ത് ചെയ്യും...? എല്ലാവരും കണ്ടിരിയ്ക്കേണ്ട വീഡിയോ

തീപിടിച്ച ഗ്യാസ് സിലിണ്ടറില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് വ്യക്തമാക്കുന്ന വീഡിയോ വൈറല്‍ ആയിരിയ്ക്കുകയാണ്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: അടുക്കളയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാല്‍ എന്ത് ചെയ്യും...ജീവനും കൊണ്ട് ഓടും, ഇതായിരിയ്ക്കും ആദ്യത്തെ ഉത്തരം അല്ലെ... എങ്കില്‍ കേട്ടോളോ, ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാല്‍ ഉടന്‍ ചെയ്യേണ്ടതെന്തെന്ന് പരിചയപ്പെടുത്തുകയാണ് ദില്ലി പോലീസ് .

Gas fire

തീപിടിച്ച ഗ്യാസ് സിലിണ്ടറില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് വ്യക്തമാക്കുന്ന വീഡിയോ വൈറല്‍ ആയിരിയ്ക്കുകയാണ്. ദില്ലി പോലീസ് നടുറോഡില്‍ വെച്ച് ആളുകള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന വീഡിയോ ആണ് ഇത്.

Fire

റോഡരികില്‍ വെച്ച് ഒരു പോലീസുകാര്‍ സിലിണ്ടറിന് തീ കൊളുത്തുന്നു. ചുറ്റും നിന്നവരൊക്കെ ഭയത്തോടെ പുറകോട്ട് മാറുന്നു. അപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്ന ഒരു കാര്യം ഉണ്ട്. ഇത്തരം സന്ദര്‍ഭത്തില്‍ ഭയന്ന് പിന്നോട്ട് പോവുകയല്ല വേണ്ടത്, തീ പടരുന്നത് തടയാനും സിലിണ്ടര്‍ പൊട്ടിത്തെറിയ്ക്കുന്നത് ഒഴിവാക്കാനും എന്ത് ചെയ്യാനാവുമെന്ന് നോക്കണം.ഉടനെ പോലീസുകാരന്‍ തന്നെ വഴിയും പറഞ്ഞ് തരുന്നു, ഒരു നനഞ്ഞ തുണി എടുത്ത് സിലിണ്ടര്‍ മൂടിയാല്‍ മതി. ഇത് തീ പടരുന്ന സാഹചര്യം ഒഴിവാക്കും. സിലിണ്ടര്‍ പൊട്ടിത്തെറിയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന വലിയ അപകടം ഒഴിവാക്കുകയും ചെയ്യാം.

English summary
Delhi police official recently went out on the street to make people aware about the dangers of a house fire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X