കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി ഭവനിലേക്ക് കായിക താരങ്ങളുടെ മാര്‍ച്ച്; പുരസ്‌കാരങ്ങള്‍ മടക്കാന്‍... പോലീസ് തടഞ്ഞു

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കായിക താരങ്ങളും. തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ മടക്കി നല്‍കി പ്രതിഷേധം അറിയിക്കാന്‍ കായിക താരങ്ങള്‍ തീരുമാനിച്ചു. രാഷ്ട്രപതി ഭവനിലേക്ക് പുരസ്‌കാരങ്ങളുമായി അവര്‍ മാര്‍ച്ച് ചെയ്തു. എന്നാല്‍ പോലീസ് പാതി വഴിയില്‍ ഇവരെ തടയുകയായിരുന്നു. രണ്ടുതവണ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ ഗുസ്തി താരം കര്‍താര്‍ സിങിന്റെ നേതൃത്വത്തിലായിരുന്നു കായിക താരങ്ങളുടെ മാര്‍ച്ച്.

f

35 പുരസ്‌കാരങ്ങള്‍ മടക്കി നല്‍കി പ്രതിഷേധം അറിയിക്കാനായിരുന്നു ഇവരുടെ തീരുമാനം. 1982ല്‍ അര്‍ജുന അവാര്‍ഡ് നേടിയ വ്യക്തിയാണ് കര്‍താര്‍ സിങ്. 1987ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചു. ഒളിംപിക് ഗോള്‍ഡ് മെഡല്‍ ജേതാവായ ഹോക്കി താരം ഗുര്‍മെയ്ല്‍ സിങ്, ഹോക്കി വനിതാ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ രാജ്ബിര്‍ കൗര്‍ എന്നിവരും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ചെയ്ത സംഘത്തിലുണ്ടായിരുന്നു. 2014ല്‍ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട് ഗുര്‍മെയ്ല്‍ സിങ്. 1984ല്‍ അര്‍ജുന അവാര്‍ഡും നേടിയിരുന്നു.

സുരേഷ് ഗോപി എന്താ ഇങ്ങനെ? വാക്കുകളെല്ലാം തിരിച്ചടിക്കുന്നു... ബിജെപിയുടെ കത്ത് വേണമെന്ന്സുരേഷ് ഗോപി എന്താ ഇങ്ങനെ? വാക്കുകളെല്ലാം തിരിച്ചടിക്കുന്നു... ബിജെപിയുടെ കത്ത് വേണമെന്ന്

കര്‍ഷകരോട് കൂറുള്ളവരാണ് ഞങ്ങള്‍. കര്‍ഷകര്‍ക്കെതിരെ പോലീസ് ലാത്തി വീശിയിരിക്കുന്നു. റോഡില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ കര്‍ഷകര്‍ തണുത്ത രാത്രിയിലും റോഡില്‍ സമരത്തിലാണ്. ഞാനൊരു കര്‍ഷകന്റെ മകനാണ്. പോലീസില്‍ ഐജി റാങ്കുണ്ടെങ്കിലും ഞാനിപ്പോഴും കൃഷി ചെയ്യുന്നുണ്ടെന്നും കര്‍ത്താര്‍ സിങ് പറഞ്ഞു. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. കൊറോണ ഭീതിയില്‍ രാജ്യം കഴിയുമ്പോഴാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കി കാര്‍ഷിക നിയമം കൊണ്ടുവന്നത്. നിയമം അനുസരിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ കര്‍ഷകരെ നിര്‍ബന്ധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സിപിഎമ്മിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി മുരളീധരന്‍; കോര്‍പറേഷന്‍ ബിജെപിക്ക് നല്‍കുംസിപിഎമ്മിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി മുരളീധരന്‍; കോര്‍പറേഷന്‍ ബിജെപിക്ക് നല്‍കും

Recommended Video

cmsvideo
ചൊവാഴ്‌ചത്തെ ഭാരത് ബന്ദ് കേരളത്തിൽ എങ്ങനെ..അറിയേണ്ടതെല്ലാം

ഞായറാഴ്ചയാണ് പഞ്ചാബില്‍ നിന്നുള്ള കായിക താരങ്ങള്‍ ദില്ലിയിലെത്തിയത്. ഇന്ന് അവര്‍ പ്രസ്‌ക്ലബ്ബ് മുതല്‍ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്താന്‍ പദ്ധതിയിട്ടു. മാര്‍ച്ച് അല്‍പ്പ ദൂരം പിന്നിടുമ്പോള്‍ തന്നെ പോലീസ് തടയുകയും മടക്കി അയക്കുകയും ചെയ്തു. ഖേല്‍ രത്‌ന പുരസ്‌കാര ജേതാവും ഇന്ത്യയുടെ ആദ്യ ഒളിംപിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങ് പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
Police stopped Athletes march to Rahstrapati Bhawan to return awards amid Farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X