ധര്‍ണക്കെത്തിയ കെജ്രിവാളിനെ പോലീസ് തടഞ്ഞു
ദില്ലി: ദില്ലി പോലീസിനെതിരെ ധര്‍ണ നടത്താനെത്തിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പോലീസ് തടഞ്ഞു. റെയില്‍ ഭവന് അടുത്തുവച്ചാണ് പോലീസ് തടഞ്ഞത്. കെജ്രിവാള് കാറില്‍ നിന്ന് പുറത്തിറങ്ങാതെ അകത്തിരുന്ന് പ്രതിഷേധിക്കുകയാണ്.
പോലീസ് സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് അരവിന്ദ് കെജ്രിവാളും മന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ വീടിന് മുന്നില്‍ ധര്‍ണക്ക് ആഹ്വാനം ചെയ്തത്. ദില്ലി പോലീസിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം എന്നും കെജ്രിവാളും സംഘവും ആവശ്യപ്പെടുന്നു.

നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ദില്ലി പോലീസ്. പ്രതിഷേധത്തെ നേരിടാന്‍ 3000 പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ജല പീരങ്കികളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ അരവിന്ദ് കെജ്രിവാളും മറ്റ് ആം ആദ്മി പാര്‍ട്ടി നേതാക്കളും യോഗം ചേര്‍ന്നിരുന്നു. ധര്‍ണയില്‍ മന്ത്രിമാര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് തൂരുമാനമെടുത്തു. പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് എത്തേണ്ടെന്നും അരവിന്ദ് കെജ്രിവാള് നിര്‍ദ്ദശം കൊടുത്തു.
പതിനൊന്ന് മണിയോടെയാണ് കെജ്രിവാളും മന്ത്രിമാരും കേന്ദ്ര അഭ്യന്തര മന്ത്രിയുടെ വീട്ടിലേക്കുള്ള യാത്ര തുടങ്ങിയത്. എന്നില്‍ ഇതിനകം തന്നെ റെയില്‍ ഭവന് റോഡ് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications