കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധര്‍ണക്കെത്തിയ കെജ്രിവാളിനെ പോലീസ് തടഞ്ഞു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ദില്ലി പോലീസിനെതിരെ ധര്‍ണ നടത്താനെത്തിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പോലീസ് തടഞ്ഞു. റെയില്‍ ഭവന് അടുത്തുവച്ചാണ് പോലീസ് തടഞ്ഞത്. കെജ്രിവാള്‍ കാറില്‍ നിന്ന് പുറത്തിറങ്ങാതെ അകത്തിരുന്ന് പ്രതിഷേധിക്കുകയാണ്.

പോലീസ് സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് അരവിന്ദ് കെജ്രിവാളും മന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ വീടിന് മുന്നില്‍ ധര്‍ണക്ക് ആഹ്വാനം ചെയ്തത്. ദില്ലി പോലീസിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം എന്നും കെജ്രിവാളും സംഘവും ആവശ്യപ്പെടുന്നു.

Arvind Kejriwal

നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ദില്ലി പോലീസ്. പ്രതിഷേധത്തെ നേരിടാന്‍ 3000 പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ജല പീരങ്കികളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ അരവിന്ദ് കെജ്രിവാളും മറ്റ് ആം ആദ്മി പാര്‍ട്ടി നേതാക്കളും യോഗം ചേര്‍ന്നിരുന്നു. ധര്‍ണയില്‍ മന്ത്രിമാര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് തൂരുമാനമെടുത്തു. പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് എത്തേണ്ടെന്നും അരവിന്ദ് കെജ്രിവാള്‍ നിര്‍ദ്ദശം കൊടുത്തു.

പതിനൊന്ന് മണിയോടെയാണ് കെജ്രിവാളും മന്ത്രിമാരും കേന്ദ്ര അഭ്യന്തര മന്ത്രിയുടെ വീട്ടിലേക്കുള്ള യാത്ര തുടങ്ങിയത്. എന്നില്‍ ഇതിനകം തന്നെ റെയില്‍ ഭവന്‍ റോഡ് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു.

English summary
Police stopped Kejriwal at Rail Bhawan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X