അശ്ലീല വീഡിയോ കാണിച്ച അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

പോണ്ടിച്ചേരിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ കമ്പ്യൂട്ടറില്‍ അധ്യാപകര്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും വിദ്യാര്‍ത്ഥികളെ അത് കാണിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ആരോപണത്തെ തുടര്‍ന്ന് നാല് അധ്യാപകരെയും സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്.
പോണ്ടിച്ചേരി, അരുംപറത്തപുരം തിരു. വി കെ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ജുഡ് അന്‍മ്പഴകന്‍, ശിവകുമാര്‍, റഷീദ് അഹമ്മദ് എന്നിവരടങ്ങുന്ന നാല് അധ്യാപകരാണ് പൊലീസ് നിര്‍ദ്ദേശപ്രകാരം സസ്‌പെന്റ് ആയത്.
കഴിഞ്ഞ രണ്ട് മാസമായി സ്‌കൂളിലെ ഇന്റര്‍ നെറ്റ് കണക്ഷന്‍ ദുരുപയോഗം ചെയ്താണ് അധ്യാപകര്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ കണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുക മാത്രമല്ല അവരെ ആരോപണ വിധേയരായ അധ്യാപകര്‍ പീഡിപ്പിക്കുയും ചെയ്‌തെന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പരാതി പറയുന്നു. സംഭവത്തെ കുറിച്ച് വിദ്യാഭ്യാസവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications