കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി... മുന്‍കൂര്‍ അനുമതിയില്ലാതെ മൊഴിയെടുക്കാനാവില്ലെന്ന് വത്തിക്കാന്‍!!

Google Oneindia Malayalam News

ദില്ലി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ അന്വേഷണ സംഘത്തിന് നിരാശ. കന്യാസ്ത്രീയുടെ പരാതിയില്‍ വത്തിക്കാന്‍ പ്രതിനിധി നൂണ്‍ഷോ ജാംബത്തിസ്ത ദിക്വാത്രോയുടെ മൊഴിയെടുക്കാന്‍ കഴിയാതെ അന്വേഷണ സംഘം മടങ്ങിയിരിക്കുകയാണ്. മുന്‍കൂര്‍ അനുമതി വാങ്ങാതെ കാണാന്‍ കഴിയില്ലെന്നാണ് വത്തിക്കാന്റെ നിലപാട്. അതേസമയം പോലീസുകാര്‍ക്ക് ചാണക്യപുരിയിലുള്ള എംബസിക്കുള്ളില്‍ കയറാന്‍ പോലും സാധിച്ചില്ല. ഇവിടേക്ക് കയറുവാനും അനുമതി ആവശ്യമാണ്. ഇതോടെയാണ് അന്വേഷണ സംഘത്തിന് മടങ്ങേണ്ടി വന്നത്. അതേസമയം ആറിന് മൊഴിയെടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

1

കേരളത്തില്‍ നിന്ന് വൈകെ ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ദില്ലിയിലെത്തിയത്. ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള പരാതി കന്യാസ്ത്രീ ഇമെയിലായി അയച്ചിട്ടുണ്ടോ എന്ന് അറിയാനായിരുന്നു അന്വേഷണ സംഘം എത്തിയത്. അതേസമയം ശനിയാഴ്ച്ച പ്രവര്‍ത്തി ദിവസമല്ലാത്തതും സംഘത്തിന് തിരിച്ചടിയായി. വാരാന്ത്യങ്ങളില്‍ എംബസി പ്രവര്‍ത്തിക്കാറില്ല. അതേസമയം തിങ്കളാഴ്ച്ച റിസപ്ഷനില്‍ വിളിച്ച് മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം എംബസിയിലേക്ക് എത്താനും ഇവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ അന്വേഷണസംഘത്തോട് അറിയിക്കുകയായിരുന്നു.

വത്തിക്കാന്‍ അംബാസഡര്‍ കൂടിയായ ദ്വികാത്രോയ്ക്ക് നയതന്ത്ര പരിരക്ഷ കൂടിയുണ്ട്. അതുകൊണ്ട് ഇവിടേക്ക് ബലം പ്രയോഗിച്ച് കടക്കാന്‍ സാധിക്കില്ല. നിയമപരമായി മാത്രമേ ഇടപെടാനാകൂ. സാധാരണ നിലയില്‍ രണ്ടുദിവസത്തിനുള്ളില്‍ തന്നെ അനുമതി ലഭിക്കാറുണ്ട്. അതേസമയം ഇയാള്‍ സ്ഥലത്തില്ലെങ്കില്‍ മറ്റുള്ളവരെയും കാണാന്‍ സാധിക്കും. കന്യാസ്ത്രീ പരാതി നല്‍കുമ്പോഴുണ്ടായിരുന്ന ഫസ്റ്റ് സെക്രട്ടറി നേരത്തെ സ്ഥലം മാറിപോയതാണ്. ഇപ്പോഴുള്ളയാള്‍ക്ക് അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് എന്ത് മറുപടി നല്‍കാന്‍ സാധിക്കുമെന്നതും സംശയത്തിലാണ്.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ പ്രതിപക്ഷം... രാഹുല്‍ ആയിരിക്കില്ല.... പുതിയ തന്ത്രം!!പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ പ്രതിപക്ഷം... രാഹുല്‍ ആയിരിക്കില്ല.... പുതിയ തന്ത്രം!!

അമേരിക്കക്കെതിരെ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് തുര്‍ക്കി; മന്ത്രിമാരുടെ സ്വത്ത് മരവിപ്പിച്ചു!!അമേരിക്കക്കെതിരെ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് തുര്‍ക്കി; മന്ത്രിമാരുടെ സ്വത്ത് മരവിപ്പിച്ചു!!

English summary
police team cant meet vatican nuncio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X