കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ കർഷകർ: ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ച് ഹരിയാണ പോലീസ്

Google Oneindia Malayalam News

ചണ്ഡിഗഡ്/ജയ്പൂർ: ദില്ലിയിൽ കർഷക പ്രതിഷേധം തുടരുന്നതിനിടെ രാജസ്ഥാൻ- ഹരിയാണ അതിർത്തിയിൽ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ട്രാക്ടറുകളിൽ കർഷകർ രാജസ്ഥാനിലെ ഷാജഹാൻപൂർ അതിർത്തിയിൽ വെച്ച് പോലീസ് ബാരിക്കേഡുകൾ തകർത്ത് ദില്ലിയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

ജോസിന്റെ എല്‍ഡിഎഫ് പ്രവേശനം മുതല്‍ അഭയ കേസ് വരെ, കോട്ടയത്തിന്റെ 2020 ഇങ്ങനെജോസിന്റെ എല്‍ഡിഎഫ് പ്രവേശനം മുതല്‍ അഭയ കേസ് വരെ, കോട്ടയത്തിന്റെ 2020 ഇങ്ങനെ

25 ഓളം ട്രാക്ടറുകളിലായെത്തിയ കർഷകർ ഹരിയാന പോലീസ് ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് പോയപ്പോൾ മറ്റുള്ളവർ രാജസ്ഥാൻ ഷാജഹാൻപൂർ-റെവാരി അതിർത്തിയ്ക് സമീപത്തായിരുന്നു നിലയുറപ്പിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. കേന്ദ്രസർക്കാർ നടപ്പിലാക്കിയ മൂന്ന് പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഒരു മാസത്തിലധികമായി കർഷകർ ദില്ലിയിൽ റോഡ് ഉപരോധം തുടർന്നുവരികയാണ്.

farmers-protest1-160

ഹരിയാനയിലേക്ക് പോകുന്നതിന് വേണ്ടിയെത്തിയ പ്രതിഷേധക്കാർക്ക് അവരുടെ സമ്മതമില്ലെന്ന് പ്രതിഷേധക്കാർക്കൊപ്പമുള്ള കർഷക നേതാക്കൾ വ്യക്തമാക്കി. പ്രക്ഷോഭം സമാധാനപരമായിത്തന്നെയാണ് നടക്കുന്നതെന്ന് കിസാൻ മഹാപഞ്ചായത്ത് പ്രസിഡന്റ് രാംപാൽ ജാട്ട് വ്യക്തമാക്കി. എന്നാൽ ചില കർഷകർ ബലമായി ഹരിയാണയിൽ പ്രവേശിച്ചു. എന്നാൽ അത് പ്രതീക്ഷിച്ചിരുന്നില്ല.

ദില്ലിയിൽ പ്രക്ഷോഭം നടത്തിവരുന്ന കർഷകർക്കടുത്തേക്ക് പോകാനുള്ള ശ്രമിച്ച ഒരു കൂട്ടം കർഷകരാണ് ബാരിക്കേഡുകൾ തകർത്തിട്ടുള്ളത്. അവരും കൂടുതലും യുവാക്കൾ, അവർ സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്തതെന്ന് ഹരിയാന പോലീസ് വ്യക്തമാക്കി. ദില്ലിയിലേക്ക് പോകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടതോടെ ഇത് പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിച്ച് പോലീസ് തടയാൻ ശ്രമിക്കുകയായിരുന്നു. അതേ സമയം സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് പുതുവർഷാഘോഷങ്ങളില്ലെന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരുമായി നടന്ന അവസാന ഘട്ട ചർച്ചയും ധാരണയാവാതെ പിരിഞ്ഞതോടെയാണ് കർഷകരുടെ പ്രതികരണം.

English summary
Police use water cannon, tear gas as farmers break through barricades in Rajasthan-Haryana border:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X