ഐജിയുടെ വാഹനം മോഷണം പോയി, ദില്ലിയില്‍ അതീവ ജാഗ്രത നിര്‍ദേശം, ഭീകരാക്രമണത്തിന്റെ സൂചനയോ?
ദില്ലി: ഭീകരാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയത് പിന്നാലെ ഐജിയുടെ വാഹനം മോഷണം പോയി. ഇതേ തുടര്‍ന്ന് ദില്ലിയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ നോയിഡയില്‍ നിന്നുമാണ് വാഹനം മോഷണം പോയത്.
ഐ ജി ആനന്ദ് സ്വരൂപിന്റെ സി എച്ച് 2915 ടാറ്റ സഫാരിയാണ് കാണാതായത്. ഇത് ഛത്തീസ്ഗഢ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ്. ശനിയാഴ്ച ആക്രമണമുണ്ടാകുമെന്ന് ഇന്റലിജെന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.

23 നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഭീകരാക്രമണമെന്നാണ് രഹസ്യാന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതേ തുടര്‍ന്ന് രാജ്യത്ത സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബോംബാക്രമണമോ ചാവേറാക്രമണമോ ആയിരിക്കുമെന്നും സൂചനയുണ്ട്. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി രാജ്യം ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നു.
നേരത്തെ പത്താന്‍കോട്ടില്‍ എത്തിയ ഭീകരര്‍ ഗുരുദാസ്പൂര്‍ എസ് സല്‍വീന്ദര്‍ സിംഗിന്റെ വാഹനം തട്ടിയെടുത്തിടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഐജിയുടെ വാഹനവും കാണാതാവുന്നത്.












Click it and Unblock the Notifications