Get Updates
Get notified of breaking news, exclusive insights, and must-see stories!

ആംബുലൻസ് എത്താൻ വൈകി; പോലീസുകാരൻ ഗർഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു... കയ്യടിച്ച് സോഷ്യൽ മീഡിയ

ലഖ്നൗ: പ്രസവവേദന കലശലായ യുവതിയെ കൈയിലെടുത്ത് പോലീസുകാരൻ ആശുപത്രിയിലെത്തിച്ചു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. ആംബുലൻസ് എത്താൻ വൈകിയതോടെ പ്രസവമടുത്ത യുവതി വേദനകൊണ്ട് പുളയുകയായിരുന്നു. റെയിൽവേ പോലീസ് ഉദ്യോഗസ്ഥനായ സോനു കുമാർ രജോരയാണ് ഭാവനയെന്ന യുവതിക്ക് ആശ്വാസമായി എത്തിയത്.

സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയതായിരുന്നു സോനു. ഈ സമയത്താണ് സ്റ്റേഷനിലുള്ളവരോട് സഹായം അഭ്യർത്ഥിച്ചുകൊണ്ടിരിക്കുന്ന ഭാവനയുടെ ഭർത്താവ് മഹേഷിനെ കണ്ടത്. കാര്യം തിരക്കിയപ്പോൾ പ്രസവവേദന കലശലായി നിലവിളിക്കുന്ന യുവതിയെയാണ് സോനു കണ്ടത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ചു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ആംബുലൻസ് എത്തിയില്ല.

police

തുടർന്ന് ഒരു ഓട്ടോറിക്ഷ വിളിച്ച് സോനു ഇരുവരെയും കൊണ്ട് ആശുപത്രിയിൽ എത്തി. ഭാവനയെ സ്ത്രീകളുടെ വാർഡിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ സ്ട്രെക്ചർ കിട്ടാതായതോടെ സോനു ഭാവനയേ എടുത്ത് കൊണ്ട് പോവുകയായിരുന്നു.

ആശുപത്രിയിലെത്തി അൽപ്പസമയത്തിനകം തന്നെ യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഭാവനയേയും എടുത്തുകൊണ്ട് സോനു പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഢ് സ്വദേശികളായ ഭാവനയും ഭർത്താവ് മഹേഷും. ഹഥ്റസിൽ നിന്നും ഫരീദാബാദിലേക്കുള്ള യാത്രക്കിടെയാണ് ഭാവനയ്ക്ക് പ്രസവവേദന കലശലായത്. തുടർ‌ന്ന് ഇരുവരും മഥുര സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു.

ഭാവന വേദനകൊണ്ട് പുളയുന്നത് കണ്ടിട്ടും ആരും സഹായിക്കാൻ എത്തിയില്ലെന്ന് മഹേഷ് പറഞ്ഞു. അപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥനായ സോനു സഹായത്തിനെത്തിയത്. അദ്ദേഹം ആംബുലൻസ് വിളിച്ചെങ്കിലും എത്തിയില്ല. ഭാവനയേ ഡോക്ടറുടെ അടുത്തെത്തിച്ച ശേഷം ഉടൻ തന്നെ സോനു മടങ്ങുകയും ചെയ്തെന്ന് മഹേഷ് പറ‍ഞ്ഞു. ഹഥ്റാസ് സ്റ്റേഷൻ ഓഫീസറാണ് 36കാരനായ സോനു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+