പൊലീസ് ഉദ്യോഗസ്ഥരെ വധിച്ച് വാന്‍ തട്ടിയെടുത്തു: പിന്നിൽ ഭീകരർ, ബാങ്ക് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു!
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർ പോലീസ് ഉദ്യോഗസ്ഥരെയും ബാങ്ക് ജീവനക്കാരെയും വധിച്ച് ക്യാഷ് വാന്‍ തട്ടിയെടുത്തു.അഞ്ച് പോലീസ് ഉദ്യോഗസ്ഥരും രണ്ട് ബാങ്ക് ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.ദക്ഷിണ കശ്മീരിലെ കുൽഗാമിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ജമ്മു കശ്മീർ ബാങ്കിന്റെ ക്യാഷ് വാനാണ് ഭീകരർ തട്ടിയെടുത്ത് പണം കവർച്ച ചെയ്തിട്ടുള്ളത്. പ്രാദേശിക ബ്രാഞ്ചുകളിലേയ്ക്കുള്ള പണമെത്തിക്കുമ്പോഴായിരുന്നു സംഭവം.
നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തോടെ നേരത്തെ നവംബറിലും ഡിസംബറിലും ഇത്തരത്തിൽ ഭീകരര്‍ ജമ്മു കശ്മീർ ബാങ്കിൽ നിന്ന് പണം മോഷ്ടിച്ചിരുന്നു. ജമ്മു കശമീർ ബാങ്കിന്റെ ബുദ്ഗാം, പുൽവാമ, ദക്ഷിണ കശ്മീർ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളില്‍ നിന്നായിരുന്നു പണം തട്ടിയെടുത്തത്. 30 ലക്ഷത്തോളം രൂപയാണ് വിവിധ ബ്രാഞ്ചുകളിൽ നിന്നായി ഭീകരർ മോഷ്ടിച്ചത്. ഇതോടെ ബാങ്കുകളുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.













Click it and Unblock the Notifications