കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിന്‍ വിതരണം; പോളിയോ പ്രതിരോധ ദിനം ജനുവരി 31 ലേക്ക് മാറ്റി

Google Oneindia Malayalam News

ദില്ലി: ഈ മാസം 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പോളിയോ പ്രതിരോധ ദിനം ജനുവരി 31, ഞായറാഴ്ചയിലേക്ക് പുനഃക്രമീകരിച്ചു. 30-ാം തീയതി രാഷ്ട്രപതി ഭവനില്‍ ഏതാനും കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിക്കൊണ്ട് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ദേശീയ പ്രതിരോധ ദിനം ഉദ്ഘാടനം ചെയ്യും. രാജ്യത്തൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിന്‌റെ വിതരണോദ്ഘാടനം ഈ മാസം 16 ന് ശനിയാഴ്ച നടത്തുന്നതിനാലാണ് പോളിയോ തുള്ളിമരുന്ന് വിതരണം പുനഃക്രമീകരിച്ചത്.

അതേസമയം, സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍റെ ആദ്യ ഘട്ട വിതരണം പൂര്‍ത്തിയായി. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകള്‍ വിമാനമാര്‍ഗമാണ് കൊച്ചി എയര്‍പോര്‍ട്ടിലും തിരുവനന്തപുരം എയര്‍പോര്‍ട്ടിലും എത്തിച്ചത്.

 polio

കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്‌സിനുകള്‍ എറണാകുളം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്‌സിനുകള്‍ കോഴിക്കോട് റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്‌സിനുകള്‍ തിരുവനന്തപുരത്തെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്‌സിനില്‍ നിന്നും 1,100 ഡോസ് വാക്‌സിനുകള്‍ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്കുള്ളതാണ്.

കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പട്ടാമ്പിയില്‍ മത്സരിക്കും , ആഗ്രഹം പറഞ്ഞ് മുന്‍ എംഎല്‍എ സിപി മുഹമ്മദ്കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പട്ടാമ്പിയില്‍ മത്സരിക്കും , ആഗ്രഹം പറഞ്ഞ് മുന്‍ എംഎല്‍എ സിപി മുഹമ്മദ്

 വികെ പ്രശാന്തിനെതിരെ വട്ടിയൂർക്കാവിൽ വിഎം സുധീരൻ? കെഎസ് ശബരീനാഥനും പരിഗണനയിൽ, മണ്ഡലം പിടിക്കാനുറച്ച് കോൺഗ്രസ് വികെ പ്രശാന്തിനെതിരെ വട്ടിയൂർക്കാവിൽ വിഎം സുധീരൻ? കെഎസ് ശബരീനാഥനും പരിഗണനയിൽ, മണ്ഡലം പിടിക്കാനുറച്ച് കോൺഗ്രസ്

English summary
Polio Prevention Day has been postponed to January 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X