പോളിഷ് യുവതിയെ കാര്‍ഡ്രൈവര്‍ ബലാത്സംഗം ചെയ്തു
ദില്ലി: പുതുവത്സര ദിനത്തില്‍ ദില്ലി പൊലീസ് പുറത്തു വിട്ട കണക്കുകളനുസരിച്ച ഒരു ദിവസം ദില്ലിയില്‍ നാല് പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലി കൂട്ടമാനഭംഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതില്‍ ക്രമധീതമായ വര്‍ധനവാണ് ഉണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സംഭവം സത്യമല്ലെന്ന് പറയാന്‍ വയ്യ. കഴിഞ്ഞ ദിവസം ടാക്‌സി ഡ്രൈവറെ വിശ്വസിച്ച് യാത്ര ചെയ്ത മുപ്പത്തിയഞ്ചുകാരിയും പീഡനത്തിനിരയായി.
മുപ്പത്തിയഞ്ചുകാരിയായ പോളിഷ് യുവതിയെ ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ചതായാണ് പരാതി. ഉത്തരപ്രദേശിലെ മഥുരയില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയിലാണ് സംഭവം. ജനുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മഥുരയില്‍ നിന്ന് ദില്ലയിലേക്ക് ഡ്രൈവര്‍ യാത്ര വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് യുവതി രണ്ട് വയസ്സുള്ള തന്റെ മകള്‍ക്കൊപ്പം 135 കിലോമീറ്റര്‍ ദൂരമുള്ള യാത്രയ്ക്ക് തയ്യാറായി.

കാറിയില്‍ കയറിയ യുവതിയുടെ മുഖത്ത് എന്തോ തളിച്ച് പീഡിപ്പിക്കുകയായിരുന്നത്രെ. വാഹനത്തില്‍ കയറിയ തന്റെ മുഖത്ത് ഉടന്‍ തന്നെ എന്തോ തളിക്കുകയായിരുന്നെന്ന് യുവതി പൊലീസിന് മൊഴിനല്‍കി. ബോധം വരുമ്പോള്‍ നിസ്സാമുദ്ദീന്‍ സ്‌റ്റേഷനിലായിരുന്നു. രണ്ട് വയസ്സുള്ള മകള്‍ അരികിലിരുന്നു കരുയുന്നുണ്ടായിരുന്നു. യുവതി പൊലീസിനോട് പറഞ്ഞു.
വൈദ്യ പരിശോധനയില്‍ മുപ്പത്തിയഞ്ചുകാരി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications