കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദ്മാവത്; വിവാദങ്ങൾക്കു പിന്നിൽ രാഷ്ട്രീയ ഗൂ‍ഡാലോചന: ശ്യാം ബെനഗൽ

Google Oneindia Malayalam News

ദില്ലി: സ‍ഞ്ജയ് ലീലാ ബൻസാലിയുടെ പദ്മാവത് ദേശീയതലത്തിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.പദ്മാവതി എന്ന പേര് മാറ്റി പദ്മാവത് എന്നാക്കി ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച സിനിമ തിയെറ്ററുകളിൽ അതീവസുരക്ഷയൊരുക്കി റിലീസായി. സിനിമയ്ക്കെതിരായി ഉയർന്ന വിവാദങ്ങളെല്ലാം രാഷ്ട്രീയവത്കരണമാണെന്ന് സംവിധായകൻ തന്നെ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രശസ്ത സംവിധായകൻ ശ്യാം ബെനഗൽ പദ്മാവതിനെതിരായ് ഉയർന്ന വിവാദങ്ങളെ ആഴത്തിൽ വേരിറങ്ങിയ രാഷ്ട്രീയ ഗൂഡാലോചനയായിവിശേഷിപ്പിച്ചത്.ഐഎഎൻഎസിന് അനുവദിച്ച അഭിമുഖത്തിലാണ് ബെനഗൽ ഈ പരാമർശം നടത്തിയത്. ഈ ഗൂഡാലോചനയെല്ലാം തന്നെ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്,രാജസ്ഥാന്‍,ഗുജറാത്ത് എന്നിവിടങ്ങളിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

padamvat


നാഷണൽ അവാർഡ് ജേതാവായ ബെനഗൽ, റാണി പദ്മിനിയോട് അലാവുദ്ദീൻ ഖിൽജിക്കുണ്ടായ വന്യമായ ഭ്രമത്തെക്കുറിച്ച് ഒരു ഹിസ്റ്റോറിക്കൽ ഡ്രാമയ്ക്കായി പ്രവർത്തിച്ചിരുന്നു. അന്ന് രാജ്പുത് വിഭാഗമോ തീവ്രഹിന്ദുത്വ സംഘടനകളോ തന്‍റെ പ്രൊജക്ടിനെതിരെ യാതോരു പ്രക്ഷോഭവും നയിച്ചില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എന്നാൽ ബൻസാലിയുടെ പദ്മാവതിനെക്കുറിച്ചുള്ള വിവാദങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.

' ഇത് സഹിഷ്ണുതയുടെയോ അസഹിഷ്ണുതയുടെയോ പ്രശ്നമല്ല,ഇത് തികച്ചും വ്യത്യസ്തമാണ്,1988 ൽ ഇതേ പ്രമേയം ദൂരദർശനിൽ ഭാരത് ഏക് ഖോജ് എന്ന പരമ്പരയിൽ ഞാൻ ചെയ്തിരുന്നു.ഓം പുരിയായിരുന്നു അന്ന് അലാവുദ്ദീൻ ഖിൽജിയായത്. യഥാർത്ഥത്തിൽ സിനിമയുടെ ഉള്ളടക്കമല്ല പ്രതിഷേധങ്ങളുടെ പിന്നിൽ.ഇത് തികച്ചും രാഷ്ട്രീയമായ ഇടപെടലാണ്. രാജ്പൂത് വോട്ട് ബാങ്കിനെ ലക്ഷ്യമിട്ടുള്ള വിവാദസൃഷ്ടിയാണ് ഇപ്പോഴുള്ളതെന്നും ശ്യാം ബെനഗൽ പറ‍ഞ്ഞു.
കർണിസേന, സ്കൂൾ വിദ്യാർത്ഥികളെ വരെ ആക്രമിച്ചിട്ടും അറസ്റ്റുകളുണ്ടാകാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം ചോദിച്ചു. ബൻസാലിയുടെ സിനിമയിലെന്നപോലെ ബെനഗലും മാലിക് മുഹമ്മദ് ഝയാസിയുടെ കവിതയിലെ പത്മാവതിയെയാണ് പാത്രവത്കരിച്ചത്.

ബജറ്റ് 2018: പ്രതീക്ഷ അര്‍പ്പിച്ച് യുവാക്കളും കര്‍ഷകരുംബജറ്റ് 2018: പ്രതീക്ഷ അര്‍പ്പിച്ച് യുവാക്കളും കര്‍ഷകരും

ബെനഗൽ ദൂരദർശനുവേണ്ടി പ്രവർത്തിക്കുമ്പോൾ ബൻസാലി സഹസംവിധായകനായിരുന്നു.
എന്തുകൊണ്ടാണ് തീവ്രഹിന്ദു വലതുപക്ഷ വിഭാഗം അന്ന് മൗനം പാലിച്ചത്? അന്ന് ഉണ്ടാകാതിരുന്ന പ്രശ്നങ്ങൾ ഇപ്പോഴെങ്ങനെ എന്നും ബെനഗല്‍ ചോദിക്കുന്നു.
ബൻസാലിയുടെ സിനിമ ചിത്രീകരണം ആരംഭിച്ചതു മുതൽ പ്രതിഷേധം തുടങ്ങിയതാണ്. ബന്സാലി റാണി പദ്മാവതിയെ അപകീർത്തികരമായി ചിത്രീകരിച്ചു പറ‍ഞ്ഞായിരുന്നു രാജ്പൂത് കർണ്ണിസേന വിവാദങ്ങളുടെ തുടക്കം. ഇത് തങ്ങളുട വികാരങ്ങളെ വ്രണപ്പെടുത്തിയെന്നായിരുന്നു കർണ്ണിസേനയുടെ വാദം.

വിവാദങ്ങളെ തുടർന്ന് പലതവണ പദ്മാവതിന്റെ റിലീസ് മാറ്റിയിരുന്നു.ഒടുവിൽ സെൻസർബോർഡിൻറെ നിര്‍ദ്ദേശ പ്രകാരം പലമാറ്റങ്ങളും വരുത്തിയാണ് പദ്മാവത് റിലീസായത്.

English summary
Veteran film director Shyam Benegal in an interview to IANS stated that a "deep-rooted political conspiracy" is behind the violent protests against the film, mostly witnessed in Bharatiya Janata Party (BJP)-ruled states like Uttar Pradesh, Madhya Pradesh, Rajasthan and Gujarat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X