കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ഗോവന്‍ തന്ത്രം കന്നഡമണ്ണില്‍ പയറ്റി കോണ്‍ഗ്രസ്...

  • By Desk
Google Oneindia Malayalam News

രാജ്യ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ കര്‍ണാടകയിലാണ്. മന്ത്രിസഭ രൂപീകരണത്തിനു മുന്നെ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളും ചരടുവലികളുമാണ് വാര്‍ത്തകളിലെല്ലാം തന്നെ. ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജനതാദളുമായി സഖ്യമുണ്ടാക്കിയത് ബിജെപി ക്യാമ്പില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എങ്കിലും ഒന്ന് പിറകോട്ട് പോയാല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ പയറ്റുന്നത് മുമ്പ് ബിജെപി ഗോവയിലും മണിപ്പൂരിലും പയറ്റിയ അതേ തന്ത്രമാണ്.

കഴിഞ്ഞ വർഷം മാർച്ചിൽ ഗോവയിൽ വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ്​ തിരിച്ചുവന്നു. 40ൽ 17 സീറ്റാണ്​ നേടിയത്.ബിജെപി 13 സീറ്റില്‍ മാത്രമായി ഒതുങ്ങി.അന്ന് ബിജെപി അധികാരം പിടിച്ചെടുത്തത് ഗോവയിലെ ചെറു കക്ഷികളുടെ പിന്തുണയോടെയാണ്.മണിപ്പൂരിലേയും അവസ്ഥ ഇത് തന്നെ. തലനാരിഴയ്ക്കാണ് കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടത്.ഇതേ ആയുധം എടുത്ത് തിരിച്ച് പയറ്റുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍., കർണാടകയിൽ ബി.​െജ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യം രൂപ​െപ്പട്ടത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി.

congress

ഭരണം തിരിച്ച്പിടിക്കാന്‍ ഇനിയെന്ത് ചെയ്യണമെന്ന ആലോചനയിലാണ് പാര്‍ട്ടി. അമിത്ഷായും കേന്ദ്ര നേതൃത്വവും ഇതിനായി തലപുകയ്ക്കുകയാണ്.ഇനി ബിജെപിയുെട പ്രതീക്ഷ ഗവര്‍ണറിലാണ്. എന്നാല്‍ കര്‍ണാടകത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സും.സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യമായ എല്ലാ വഴിയും തേടുമെന്ന് കോണ്‍ഗ്രസ്സും ഉറപ്പിച്ച് പറയുന്നു.അതേസമയം കോൺഗ്രസ്, ബിജെപി, ജെഡിഎസ് പാർട്ടികളുടെ നിയമസഭാ കക്ഷി യോഗം ഉടൻ ചേരുമെന്നാണ് വിവരം

Recommended Video

cmsvideo
തിരഞ്ഞെടുപ്പ് സമവാക്യങ്ങൾ ഇങ്ങനെ ഒക്കെയാണ് | OneIndia Malayalam

English summary
karnataka crisis in politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X