കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിരക്കച്ചവടവും റിസോർട്ട് രാഷ്ട്രീയവും കർണാടകയ്ക്ക് പുത്തരിയല്ല.. ചരിത്രം ഇങ്ങനെ

  • By Desk
Google Oneindia Malayalam News

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിഞ്ജ ചെയ്തു. 15 ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം കന്നഡമണ്ണില്‍ നടന്ന സംഭവവികാസങ്ങള്‍ക്ക് ഈ സത്യപ്രതിഞ്ജ പരിഹാരമല്ല. ഇനിയും അധികാരതര്‍ക്കം തുടരും.എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യ രൂപീകരണവും അധികാരത്തര്‍ക്കവുമൊന്നും ഇവിടെ ആദ്യമല്ല.കുതിരക്കച്ചവടവും കാലുവാരലും രിസോര്‍ട്ട് രാഷ്ട്രീയവുമെല്ലാം ഇവിടെ സാധാരണം. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ആറ് തവണയാണ് കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

ഇവയിലധികവും ഭരണ പ്രതിസന്ധിയെ തുടര്‍ന്നാണ് എന്നുള്ളത് ചരിത്രം.1971 (ഒ​രു വ​ർ​ഷം), 1977 (59 ദി​വ​സം), 1989 (193 ദി​വ​സം), 1970 (ഏ​ഴു​ദി​വ​സം), 2007 (33 ദി​വ​സം), 2007-(189 ദി​വ​സം).അതേസമയം 2004 മുതല്‍ 2012 വരെ നേരിട്ട ഭരണപ്രതിസന്ധിയുടെ ആവര്‍ത്തനമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.2004ൽ 79 ​സീ​റ്റു​ക​ൾ നേ​ടി ബി.​ജെ.​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യെ​ങ്കി​ലും കോ​ൺ​ഗ്ര​സും ജെ.​ഡി.​എ​സും ഒ​ന്നി​ച്ചു. കോ​ൺ​ഗ്ര​സി​െൻറ എ​ൻ. ധ​രം​സി​ങ് മു​ഖ്യ​മ​ന്ത്രി​യാ​യും അ​ന്ന് ജെ.​ഡി.​എ​​സി​ലാ​യി​രു​ന്ന സി​ദ്ധ​രാ​മ​യ്യ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യും സ്ഥാ​ന​മേ​റ്റു. എ​ന്നാ​ൽ 2006ല്‍ സഖ്യം പൊളിഞ്ഞതോടെ സ്ഥിതി മാറി.ജെ.​ഡി.​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി കോ​ൺ​ഗ്ര​സി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ചു.മാത്രമല്ല ബിജെപിയുമായി കൈകോര്‍ത്ത് അധികാരത്തിലെത്തി. കുമാരസ്വാമി മുഖ്യമന്ത്രിയായി.ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി. അവിടംകൊണ്ടും തീര്‍ന്നില്ല അധികാരതര്‍ക്കത്തിന്റെ പേരില്‍ ബിജെപിയും ജെഡിഎസും തെറ്റി.സഖ്യം പിരിഞ്ഞു.2007 ഒക്ടോബറില്‍ ബിജെപി മന്ത്രിമാര്‍ രാജിവച്ചു.അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ കു​മാ​ര​സ്വാ​മി ഗ​വ​ർ​ണ​റെ ക​ണ്ട് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നു​ള്ളകത്ത് നല്‍കിയെങ്കിലും ബി.​ജെ.​പി പി​ന്തു​ണ പി​ൻ​വ​ലി​ച്ച​തോ​ടെ കു​മാ​ര​സ്വാ​മി രാ​ജി​വെ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​യി. 2007 ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന് ഗ​വ​ർ​ണ​ർ ക​ർ​ണാ​ട​ക​യി​ൽ രാ​ഷ്​​​ട്ര​പ​തി ഭ​ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി. പിന്നീട് കോണ്‍ഗ്രസും ജെഡിഎസും വീണ്ടും ഒന്നിക്കുമെന്ന സ്ഥിതി വന്നപ്പോള്‍ ബിജെപി കളത്തിലിറങ്ങി. തുടര്‍ന്ന് ജെഡിഎസും ബിജെപിയും ഒന്നായി.യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും ലഭിച്ചു.അങ്ങനെ ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി ചുവടുറപ്പിച്ചു.എന്നാല്‍ എട്ടുദിവസം കഴിയുമ്പോള്‍ വീണ്ടും കാര്യങ്ങള്‍ തകിടം മറഞ്ഞു.അ​ധി​കാ​രം കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ ബി.​ജെ.​പി ഒ​പ്പു​വെ​ക്കാ​ത്ത​തി​നെ​ത്തുട​ർ​ന്ന് ജെ.​ഡി.​എ​സ് വീ​ണ്ടും ഇ​ട​ഞ്ഞു.ബി.​ജെ.​പി ഭ​ര​ണം അ​വ​സാ​നി​ച്ചു. വീ​ണ്ടും രാ​ഷ്​​​ട്ര​പ​തി ഭ​ര​ണം. പക്ഷെ 2008ല്‍ ബിജെപി കരുത്ത് കാട്ടി 110 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലെത്തി.കേവലഭൂരിപക്ഷത്തിന് 3 സീറ്റാണ് വേണ്ടതെങ്കിലും അന്ന് 7 എംഎല്‍എമാരെയാണ് ഓപ്പറേഷന്‍ താമരയിലുടെ ബിജെപി പാളയത്തിലെത്തിച്ചത്.224 സീറ്റില്‍ 115 സീറ്റുമായി യെദ്യൂരപ്പ മുഖ്യമന്ത്രിയുമായി.

yeddyurappa

Recommended Video

cmsvideo
Karnataka Elections 2018 : മാധ്യമപ്പട ഊണും ഉറക്കവും ഇല്ലാതെ കർണ്ണാടകയിൽ | Oneindia Malayalam

ഒരുവര്‍ഷം കഴിഞ്ഞ് വീണ്ടും ബിജെപി സമ്മര്‍ദ്ദത്തിലായി. ബെള്ളാരിയില്‍ നിന്നുള്ള മ​ന്ത്രി​മാ​രാ​യ റെ​ഡ്​​ഡി സ​ഹോ​ദ​ര​ന്മാ​രും ബി. ​ശ്രീ​രാ​മു​ലു​വും യെ​ദി​യൂ​ര​പ്പ​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നു.​ർ​ക്കം രൂ​ക്ഷ​മാ​യി. അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് യെ​ദി​യൂ​ര​പ്പ രാ​ജി​വെ​ച്ചു. സ​ദാ​നന​ന്ദ​ഗൗ​ഡ മു​ഖ്യ​മ​ന്ത്രി​യാ​യി. 2012ൽ ​യെ​ദി​യൂ​ര​പ്പ​ക്കെ​തി​രെ​യു​ള്ള കേ​സ് മു​റു​കി​,അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ച്ച്​ എ​ട്ടു​മ​ന്ത്രി​മാ​ർ രാ​ജി​വെ​ച്ചു. യെ​ദി​യൂ​ര​പ്പ​യു​ടെ സ​മ്മ​ർ​ദ​ത്തി​െൻറ ഫ​ല​മാ​യി ബി.​ജെ.​പി സ​ദാ​ന​ന്ദ ഗൗ​ഡ​യെ മാ​റ്റി ജ​ഗ​ദീ​ഷ് ഷെ​ട്ടാ​റി​നെ മു​ഖ്യ​മ​ന്ത്രി​യായി.പിന്നീട് 2013ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ച് വരവ് നടത്തി.122 സീറ്റുകളുമായി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസാണ് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 78 സീറ്റുകളില്‍ ഒതുങ്ങിയത്.

English summary
karnataka election; Political crisis in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X