കര്‍ണാടക നേടിയാല്‍ ഗോവയില്‍ വീഴും.. ബിജെപി സർക്കാരുകളെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷയുടെ ദിവസങ്ങൾ!!
കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി അധികാരത്തിലേറിയപ്പോള്‍ തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസിനാണ്. എന്നാല്‍ ഇതിന് മറു പണി നല്‍കുകയാണ് കോണ്‍ഗ്രസ്.കര്‍ണാടകയില്‍ തീരുമാനം ഇങ്ങനെയാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലും അത് ബാധകമാക്കണെന്നാണ് കോണ്‍ഗ്രസ് പക്ഷം.ഇതിന് മുന്നോടിയായി ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഇന്ന് ഗവര്‍ണറെ കാണും.
ബിഹാറില്‍ ആര്‍ജെഡിയും സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറെ സമീപിക്കും. കര്‍ണാടകയില്‍ ജെഡിഎസ്സുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടിട്ടും അനുമതി കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ഗോവയില്‍ കോണ്‍ഗ്രസിന്റെ ഈ നീക്കം.നാല്‍പ്പത് സീറ്റില്‍ 17 എണ്ണം നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും 13 സീറ്റ് മാത്രമുള്ള ബിജെപി ഭരണത്തിലെത്തിയതിനെതിരെ കോണ്‍ഗ്രസ് ഗവര്‍ണര്‍ മൃദുല സിന്‍ഹയെ സമീപിക്കും. കര്‍ണാടകയിലെ ഗവര്‍ണറുടെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം കൂടിയാണിത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയേയും എംജിപിയുടേയും മൂന്ന് വീതം എംഎല്‍എമാരേയും മൂന്ന് സ്വതന്ത്ര എംഎല്‍എമാരേയും കൂട്ടുപിടിച്ച് സഖ്യമുണ്ടാക്കിയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അതുകൊണ്ട് പിരിച്ചുവിടണമെന്നാണ് ആവശ്യം.

ഇതേ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജ്ഭവനില്‍ നാളെ മാര്‍ച്ച് നടത്തും.കൂടാതെകര്‍ണാടക ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ സംഘടിപ്പിക്കും. ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള എംഎല്‍എമാരാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ടും പാര്‍ട്ടി ഗവര്‍ണറെ സമീപിക്കും. അതുപോലെ ജനാധിപത്യം സംരക്ഷിക്കണമെന്നും സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ധര്‍ണയും ആര്‍ജെഡി സംഘടിപ്പിക്കുന്നുണ്ട്












Click it and Unblock the Notifications