Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന്റെ പാതയിൽ ബിജെപിയും; മോദി സർക്കാരിലും കുടുംബ വാഴ്ച, 20 ശതമാനം പേർ...

മോദി മന്ത്രിസഭയിൽ 20 ശതനമാനം പേരും കുടുംബ പാരമ്പര്യത്തിലൂടെ രാഷ്ട്രീയത്തിലെത്തിയവരാണ്

ദില്ലി: രാഹുൽ ഗാന്ധിയുടെ കുടുംബ രാഷ്ട്രീയ പ്രസ്തവന ചൂടു പിടിക്കുന്നു. കോൺഗ്രസ് മാത്രമല്ല ബിജെപിയും ആ പാതയിയിലെന്നു റിപ്പോർട്ട്. മോദി മന്ത്രിസഭയിൽ 20 ശതനമാനം പേരും കുടുംബ പാരമ്പര്യത്തിലൂടെ രാഷ്ട്രീയത്തിലെത്തിയവരാണ്.

modi

ലോക്സഭയിലെ 38 പാർട്ടി അംഗങ്ങൾ മുൻ ബിജെപി മുഖ്യമന്ത്രിമാരുടേയോ ഉപമുഖ്യമന്ത്രിമാരുടേയോ ബിജെപി നേതാക്കളുടേയോ മകനോ മകളോ ആണ്.

ബിജെപിയിലും കുടുംബാധിപത്യം

ബിജെപിയിലും കുടുംബാധിപത്യം

കോൺഗ്രസിൽ മാത്രമല്ല ബിജെപിയിലും കുടുംബ പാരമ്പര്യം പിന്തുടരുന്നുവെന്ന് റിപ്പോർട്ട്. ലോക്സഭയിലെ 38 പാർട്ടി അംഗങ്ങൾ കുടുംബ പാരമ്പര്യം കൊണ്ട് രാഷ്ട്രീയത്തിൽ വന്നതാണെന്ന് റിപ്പോർട്ട്.‌

 കുടുംബ പാരമ്പര്യത്തിലൂടെ 38 പേർ

കുടുംബ പാരമ്പര്യത്തിലൂടെ 38 പേർ

കുടുംബ പാരമ്പര്യത്തിലൂടെ 38 പേരാണ് ഇപ്പോൾ ലോക്സഭയിലുള്ളത്. വാജ്പേയി മന്ത്രിസഭയിലെ അംഗമായിരുന്ന വേദ് പ്രകാശ് ഗോയലിന്റെ മകനാണ് മോദി മന്ത്രിസഭയിൽ അംഗമായ പിയൂഷ് ഗോയാൽ, കൂടാതെ ചത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ്, രജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ, മുൻ യുപി മുഖ്യമന്ത്രി കല്യാൺ സിങ് തുടങ്ങിയവരാണ് ബിജെപി യിലെ പ്രമുഖർ.

രാജ്യസഭയിലും

രാജ്യസഭയിലും

ലോക് സഭയിൽ മാത്രമല്ല രാജ്യസഭയിലും കുടുംബ രാഷ്ട്രീയം പിന്തുടർന്ന് എത്തിയവരുണ്ട്. അങ്ങനെയുള്ള 9 പേരാണ് രാജ്യസഭയിലുള്ളത്. 75 അംഗ ബിജെപി മന്ത്രിസഭയിൽ 15 പേരും കുടുംബ രാഷ്ട്രീയം വഴി എത്തിയവരാണ്.

മുന്നിൽ ഉത്തർപ്രദേശ്

മുന്നിൽ ഉത്തർപ്രദേശ്

ഉത്തർപ്രദേശാണ് ബിജെപിയുടെ കുടുംബ രാഷ്ട്രീയത്തിൽ മുന്നിൽ നിൽക്കുന്നത്. യുപിയിലെ 71 എംപിമാരിൽ 12 പേരും ബിജെപി നേതാക്കളുടെ മക്കളാണ്. ബിഹാറിൽ 5 പേരും മഹരാഷ്ട്രയിൽ മൂന്നു പേരും.

 രാഹുൽ ഗാന്ധിയുടെ പ്രസ്തവന

രാഹുൽ ഗാന്ധിയുടെ പ്രസ്തവന

ഇന്ത്യയിലെ ഭൂരിഭാഗം പാർട്ടികളിൽ കുടുംബാധിപത്യമുണ്ടെന്ന രാഹുൽ ഗാന്ധി യുടെ പ്രസ്തവനയാണ് വിവാദമായത്. ബോളിവുഡ് നടനായ അഭിഷേക് ബച്ചൻ പോലും കുടുംബ വാഴ്ചയുടെ ഭാഗമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

 രാഹുൽ ഗാന്ധിക്കെതിരെ പിയൂഷ് ഗോയൽ

രാഹുൽ ഗാന്ധിക്കെതിരെ പിയൂഷ് ഗോയൽ

രാഹുൽ ഗാന്ധിയുടെ കുടുംബ വാഴ്ച പ്രസ്തവനയ്ക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കുടുംബ രാഷ്ട്രീയത്തിലല്ല പ്രവർത്തന മികവിലാണ് പ്രധാന്യം കൊടുക്കുന്നതെന്നും കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചിരുന്നു.

പാർട്ടി പാവപ്പെട്ടവർക്ക് വേണ്ടി

പാർട്ടി പാവപ്പെട്ടവർക്ക് വേണ്ടി

ബിജെപി വിശ്വസിക്കുന്ന രാഷ്ട്രീയം രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിനു വേണ്ടിയുള്ളതാണെന്നും അവരുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതാണ് ബിജെപിയുടെ രാഷ്ട്രീയമെന്നു ദേശീയ അധൃക്ഷൻ അമിത് ഷാ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+