കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ വൈരാഗ്യം; യുപിയിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു; സഹപ്രവർത്തകനും ബന്ധുക്കളും അറസ്റ്റിൽ

Google Oneindia Malayalam News

ഫിറോസാബാദ്: ഉത്തര്‍പ്രദേശിലെ ഫിറോസബാധില്‍ പ്രദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തത്. ബിജെപിയുടെ മണ്ഡലം വൈസ് പ്രസിഡന്റായ ദയശങ്കര്‍ ഗുപ്തയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. വീരേഷ് തോമര്‍, നരേന്ദ്ര തോമര്‍, ദേവേന്ദ്ര തോമര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ദയാശങ്കര്‍ ഗുപ്തയുടെ കുടുംബം ആരോപിച്ചു.

bjp

പ്രദേശത്ത് ദയാശങ്കറിന് ഒരു കട സ്വന്തമായുണ്ട്. ഇത് അടച്ച് വീട്ടിലേക്ക് വരുന്നതിനിടെ മാര്‍ക്കറ്റിന് സമീപത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറസ്റ്റിലായ വീരേഷ് തോമര്‍ ഈയടുത്താണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതില്‍ ദയശങ്കറിന് അതൃപ്തിയുണ്ടായിരുന്നു. കൊല്ലപ്പെട്ട ദയാശങ്കറും വീരേഷും അടുത്തിടെ ഫേസ്ബുക്കില്‍ തര്‍ക്കിച്ചിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. വീരേഷ് കുമാറിന്റെ അമ്മാവന്‍ ഈ അടുത്ത് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ദയാശങ്കറിനെതിരെ മത്സരിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ദയശങ്കര്‍ പരാജയപ്പെട്ടിരുന്നു.

Recommended Video

cmsvideo
ക്യാൻസർ മരുന്നുവെച്ചു കോവിഡിന് മരുന്നുണ്ടാക്കി..

അതേസമയം, പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ആശുപത്രിക്ക് പിന്നാലെ ആഗ്ര റോഡില്‍ എത്തി ഉപരോധിക്കാനും ഇവര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തി ഇവരുമായി ചര്‍ച്ച നടത്തിയതോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകുകയായിരുന്നു.

 സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് വാക്സിൻ മാർച്ചോടെ: കൊവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കരുത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് വാക്സിൻ മാർച്ചോടെ: കൊവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കരുത്ത്

 ചുഷുലിൽ നിന്ന് ഇന്ത്യ പിൻവാങ്ങണമെന്ന് ചൈന: പാൻഗോങ്ങിൽ നിന്ന് മടങ്ങണമെന്ന് ഇന്ത്യ,ധാരണയാവാതെ തർക്കം ചുഷുലിൽ നിന്ന് ഇന്ത്യ പിൻവാങ്ങണമെന്ന് ചൈന: പാൻഗോങ്ങിൽ നിന്ന് മടങ്ങണമെന്ന് ഇന്ത്യ,ധാരണയാവാതെ തർക്കം

നീറ്റ് പരീക്ഷയിൽ ചരിത്രം കുറിച്ച് ഒന്നാം റാങ്കുകാരൻ ഷൊയ്ബ് അഫ്താബ്, 720ല്‍ 720 മാര്‍ക്കും നീറ്റ് പരീക്ഷയിൽ ചരിത്രം കുറിച്ച് ഒന്നാം റാങ്കുകാരൻ ഷൊയ്ബ് അഫ്താബ്, 720ല്‍ 720 മാര്‍ക്കും

English summary
Political Enmity; BJP leader shot dead in UP, Colleague and relatives arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X