കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതാവുമായി ഇടഞ്ഞ് വിജയ്; രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം താരത്തെ ചൊടിപ്പിച്ചു, പരസ്പരം മിണ്ടാറില്ല

Google Oneindia Malayalam News

ചെന്നൈ: സിനിമ താരങ്ങള്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശനം നടത്തുന്നത് സംസ്ഥാനത്തെ ഒരു ട്രന്‍ഡാണ്. കമല്‍ഹാസനാണ് ഈ അടുത്ത് പാര്‍ട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അനിശ്ചിതത്വം തുടരുകയാണ്.

എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ദളപതി വിജയിയുടെ ഫാന്‍ ക്ലബ്ബായ വിജയ് മക്കള്‍ ഇയ്യം രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിക്കുകയാണ് വിജയ് ചെയ്തത്. ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് വിജയ് പിതാവ് ചന്ദ്രശേഖറുമായി സംസാരിക്കില്ലെന്ന് അമ്മ ശോഭ പറയുന്നു. വിശദാംശങ്ങളിലേക്ക്...

രജിസ്റ്റര്‍ ചെയ്യുന്നു

രജിസ്റ്റര്‍ ചെയ്യുന്നു

അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ പിതാവ് ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. പത്മനാഭനെ പാര്‍ട്ടി നേതാവും അച്ഛന്‍ എസ് എ ചന്ദ്രശേഖരനെ ജനറല്‍ സെക്രട്ടറിയും അമ്മ ശോഭയെ ട്രഷറും ആക്കുമെന്നാണ് അപേക്ഷയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ വിജയ് ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതും ചന്ദ്രശേഖറാണ്.

ചന്ദ്രശേഖര്‍ പറഞ്ഞത്

ചന്ദ്രശേഖര്‍ പറഞ്ഞത്

നടന്‍ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കി അടുത്തിടെ പിതാവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുമെന്നുമാണ് അന്ന് ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്.

ഒരു ബന്ധവുമില്ല

ഒരു ബന്ധവുമില്ല

എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ പാര്‍ട്ടിയുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് വിജയുടെ അമ്മ ശോഭ പറഞ്ഞു. ആരാധക സംഘടനയ്ക്കാണെന്ന് പറഞ്ഞ് ചില കടലാസുകളില്‍ ചന്ദ്രശേഖര്‍ തന്നെ കൊണ്ട് ഒപ്പിടിച്ചിരുന്നു. എന്നാല്‍ അത് സംഘടനയല്ല, രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് വ്യക്തമായതോടെ ഒപ്പിട്ടില്ല. തെറ്റിദ്ധരിച്ച് ആദ്യമിട്ട ഒപ്പ് പിന്‍വലിച്ചെന്നും അമ്മ ശോഭ പറയുന്നു.

വിജയിയോട് ചോദിക്കൂ

വിജയിയോട് ചോദിക്കൂ

അതേസമയം, വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെ കുറിച്ച് വിജയിയോട് തന്നെ ചോദിക്കണമെന്ന് അമ്മ സോഭ പറയുന്നു. അതേസമയം, പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്ക് ഇതുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് വിജയ് വ്യക്തമാക്കിയത്.

ഇത് തന്റെ തീരുമാനം

ഇത് തന്റെ തീരുമാനം

എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത് തന്റെ തീരുമാനമാണെന്നാണ് ചന്ദ്രശേഖര്‍ പറയുന്നത്. മുമ്പ് ആരാധക സംഘടന തുടങ്ങുമ്പോഴും വിജയിയുടെ സമ്മതം വാങ്ങിയില്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. എന്നാല്‍ തന്റെ പേരോ ചിത്രമോ ദുരുപയോഗം ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് വിജയ് ഇതിന് പിന്നാലെ നല്‍കിയത്.

സംസാരിക്കാറില്ല

സംസാരിക്കാറില്ല

അതേസമയം, രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വിജയ് പിതാവ് ഛന്ദ്രശേഖറുമായി മിണ്ടാറില്ലെന്ന് അമ്മ ശോഭ പറയുന്നു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാത്തതിനെ തുടര്‍ന്നാണ് വിജയ് ഇപ്പോള്‍ പിതാവുമായി പിണങ്ങിയിരിക്കുന്നതെന്നും അമ്മ പറയുന്നു.

Recommended Video

cmsvideo
Vijay reveals about his Political Entry
സൂചന നല്‍കിയത് പിതാവ്

സൂചന നല്‍കിയത് പിതാവ്

വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന സൂചനകള്‍ ആദ്യം നല്‍കിയതും വിജയിയുടെ പിതാവ് ചന്ദ്രശേഖരന്‍ തന്നെയായിരുന്നു. ഏറ്റവും പുതിയ ചിത്രം മാസ്റ്ററിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ഐടി വകുപ്പ് വിജയിയുടെ വീട്ടിലെത്തുകയും റെയ്ഡ് നടത്തുകയും നടനെ ചോദ്യം ചെയ്യുകയും ചെയ്തത് ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു.

ട്രംപ് പരാജയത്തിന്‍റെ പടുകുഴിയിലേക്ക്; ബൈഡന്‍ 306 വോട്ടുകള്‍ പിടിച്ചേക്കും, വൈറ്റ് ഹൗസിലും നീക്കംട്രംപ് പരാജയത്തിന്‍റെ പടുകുഴിയിലേക്ക്; ബൈഡന്‍ 306 വോട്ടുകള്‍ പിടിച്ചേക്കും, വൈറ്റ് ഹൗസിലും നീക്കം

ബൈഡൻ വിജയപ്രഖ്യാപനത്തിനെന്ന് സൂചന, രാജ്യത്തെ അഭിസംബോധന ചെയ്യും, വീടിന് സുരക്ഷ ശക്തംബൈഡൻ വിജയപ്രഖ്യാപനത്തിനെന്ന് സൂചന, രാജ്യത്തെ അഭിസംബോധന ചെയ്യും, വീടിന് സുരക്ഷ ശക്തം

English summary
Political Entry Of Actor Vijay: Mother Sobha says Vijay is not talking to his father now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X