കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാടിനെ ഞെട്ടിച്ച് രജനീകാന്ത്; ബിജെപിയിലേക്ക് തന്നെ? വഴിയൊരുക്കാൻ ആർഎസ്എസ്, നിർണായക നീക്കങ്ങൾ

Google Oneindia Malayalam News

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് അദ്ദേഹത്തോട് ആരാധകര്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഫാന്‍സുമായി രജനി പല തവണ ചര്‍ച്ച നടത്തി. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന സൂചനകളും പുറത്തുവന്നിരുന്നു.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പാര്‍ട്ടി മല്‍സരിക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഇതിനിടെ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ അഭ്യൂഹങ്ങള്‍ സത്യമാകുന്ന നീക്കങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും പുറത്തുവരുന്നത്.

പാര്‍ട്ടി പ്രഖ്യാപനം

പാര്‍ട്ടി പ്രഖ്യാപനം

രജനിയുടെ പുതിയ രാഷ്ട്രീയ പ്രഖ്യാപനം ഏപ്പോള്‍ വേണമെങ്കിലും നടക്കാമെന്ന തരത്തിലായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രജനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന സൂചന നല്‍കിയത്. എന്നാല്‍ പ്രഖ്യാപനം വൈകുന്നതല്ലാതെ ഇതുവരെ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കാന്‍ രജനി തയ്യാറാകുന്നില്ല

രാഷ്ട്രീയം വിടുമെന്ന റിപ്പോര്‍ട്ട്

രാഷ്ട്രീയം വിടുമെന്ന റിപ്പോര്‍ട്ട്

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന ഒരു കുറിപ്പ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയായിരുന്നു രജനി രാഷ്ട്രീയത്തിലേക്കില്ല എന്നാണ് ആ കുറിപ്പില്‍ വ്യക്തമാക്കിയത്. ഇതിന് ചില കാരണങ്ങളും അതില്‍ എടുത്തുപറയുന്നു. കൊറോണ വ്യാപനം, തന്റെ പ്രായം, ആരോഗ്യം, കൊറോണ മരുന്നിന്റെ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രജനികാന്ത് രാഷ്ട്രീയം വിടുന്നുവെന്ന് കുറിപ്പില്‍ സൂചിപ്പിക്കുന്നത്.

പ്രതികരിച്ച് രജനി

പ്രതികരിച്ച് രജനി

ഈ കുറിപ്പ് പ്രചരിക്കുന്നതിന് പിന്നാലെ പ്രതികരണവുമായി രജനി തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പ് എന്റേതല്ല. എന്നാല്‍ അതില്‍ പറയുന്ന തന്റെ ആരോഗ്യ വിവരങ്ങള്‍ ശരിയാണ്. ഡോക്ടര്‍മാരുടെ ഉപദേശം തേടിയെന്ന വിവരവും ശരിയാണ് എന്ന് രജനികാന്ത് അറിയിച്ചു.

ആരാധകര്‍

ആരാധകര്‍

രജിനി മക്കള്‍ മന്ത്രം എന്നാണ് രജിനികാന്തിന്റെ ഫാന്‍സിന്റെ പേര്. ഇതുതന്നെയാകും രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് എന്ന് പ്രചാരണമുണ്ട്. ഫാന്‍സുമായി കൂടിയാലോചിക്കുമെന്നും തന്റെ രാഷ്ട്രീയ നിലപാട് അനിയോജ്യമായ സമയത്ത് പരസ്യപ്പെടുത്തുമെന്നും രജിനികാന്ത് പറഞ്ഞു. അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ പേര്‍ തമിഴ്നാട്ടിലുണ്ട്.

 ആര്‍എസ്എസുമായി ചര്‍ച്ച

ആര്‍എസ്എസുമായി ചര്‍ച്ച

എന്നാല്‍ കഴിഞ്ഞ ദിവസം രജനി നടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോള്‍ തമിഴ് രാഷ്ട്രീയലോകത്ത് ചര്‍ച്ചയാകുന്നത്. രജനിയും ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പോയസ് ഗാര്‍ഡനിലെ താരത്തിന്റെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയിലെ വിശദാംശങ്ങല്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

 രാഷ്ട്രീയ ഉപദേശകന്‍

രാഷ്ട്രീയ ഉപദേശകന്‍

രാഷ്ട്രീയ പ്രവേശ സൂചന നല്‍കുന്നതിന് മുമ്പും രജനി ഗുരുമൂര്‍ത്തിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഗുരുമൂര്‍ത്തിയെ രാഷ്ട്രീയ ഉപദേശകനായിട്ടാണ് രജനി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ കൂടിക്കാഴ്ചയ്ക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍.

പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

അതേസമയം, രജനിയെ തമിഴ് രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് പലയിടങ്ങളിലായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആരാധകര്‍ തന്നെയാണ് ഇതിന് മുന്നിട്ടിറങ്ങിയത്. തങ്ങളുടെ സമ്മര്‍ദ്ദത്താല്‍ രജനി രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കൂട്ടമായി എത്തി ആരാധകര്‍

കൂട്ടമായി എത്തി ആരാധകര്‍

ഇതിനിടെ താരം രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രചരണം പുറത്തുവന്നതോടെ അദ്ദേഹത്തെ കാണാന്‍ ആരാധകര്‍ പോയസ് ഗാര്‍ഡനിലെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി നിന്നിരുന്നു. എന്നാല്‍ അവരെ കാണാനോ അഭിവാദ്യം ചെയ്യാനോ രജനി തയ്യാറായിരുന്നില്ല.

ജനുവരിയിലും പ്രഖ്യാപിച്ചില്ലെങ്കില്‍

ജനുവരിയിലും പ്രഖ്യാപിച്ചില്ലെങ്കില്‍

അടുത്ത ജനുവരിയിലും രജനി പാര്‍ട്ടി പ്രഖ്യാപിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് നേരിടുക പ്രയാസമായിരിക്കും. അതുകൊണ്ട് തന്നെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫാന്‍സ് അസോസിയേഷനുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് താരം അറിയിച്ചത്.

ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

ബിജെപിയിലേക്ക് താരത്തിനെ ക്ഷണിച്ച് കേന്ദ്ര നേതൃത്വം വലിയ രീതിയിലുള്ള സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ ഡിഎംകെയും രംഗത്തുണ്ട്. എന്നാലും രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ രജനി ആര്‍ക്ക് പിന്തുണ നല്‍കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.

വയനാട്ടിലെ എംപി സ്ഥാനം രാഹുലിന് നഷ്ടമാകുമോ? പുതിയ തിരഞ്ഞെടുപ്പിനുള്ള സരിതയുടെ ഹർജി ഇന്ന് പരിഗണിക്കുംവയനാട്ടിലെ എംപി സ്ഥാനം രാഹുലിന് നഷ്ടമാകുമോ? പുതിയ തിരഞ്ഞെടുപ്പിനുള്ള സരിതയുടെ ഹർജി ഇന്ന് പരിഗണിക്കും

ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന്‌ തേജസ്വി യാദവ്‌ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന്‌ തേജസ്വി യാദവ്‌

എസ്എസ് രാജമൗലിക്ക് ബിജെപിയുടെ ഭീഷണി; ആര്‍ആര്‍ആര്‍ സിനിമയില്‍ ചില ഭാഗം ഒഴിവാക്കണംഎസ്എസ് രാജമൗലിക്ക് ബിജെപിയുടെ ഭീഷണി; ആര്‍ആര്‍ആര്‍ സിനിമയില്‍ ചില ഭാഗം ഒഴിവാക്കണം

Recommended Video

cmsvideo
Pfizer's vaccine could be ready by Christmas before Oxford-AstraZeneca's | Oneindia Malayalam

English summary
Political entry; Superstar Rajinikanth had a meeting with RSS theorist S Gurumurthy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X