കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിയും പ്രധാനമന്ത്രിയുമെല്ലാം ജയലളിതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നു, ഞെട്ടലോടെ രാഷ്ട്രീയം

  • By Rohini
Google Oneindia Malayalam News

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ കഴിയുകയാണ് പുരട്ചി തലൈവിയുടെ വിശ്വാസികളും അണികളും.

അരുതാത്തത് സംഭവിച്ചാല്‍ അണികള്‍ ആത്മഹത്യ ചെയ്യുമോ എന്ന് ഭീതി, സുരക്ഷയൊരുക്കി പൊലീസ്

ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ജയലളിതയുടെ അസുഖം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ പ്രാര്‍ത്ഥിയ്ക്കുന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയ ഉള്‍പ്പടെയുള്ളവര്‍ ട്വിറ്ററിലൂടെ ജയലളിതയ്ക്ക് വേണ്ടി രംഗത്തെത്തി.

ദുഃഖത്തോടെ രാഷ്ട്രപതി

ജയലളിതയുടെ ഹൃദയാഘാത വാര്‍ത്ത കേട്ട് ദുഃഖിതനായി എന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിയ്ക്കുകയാണെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ഒന്നിച്ചു പ്രാര്‍ത്ഥിയ്ക്കാം

ജയലളിതയ്ക്ക് വേണ്ടി ഒന്നിച്ചു പ്രാര്‍ത്ഥിയ്ക്കാം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലെഴുതി. അമിത ഭീതി പരത്തരുത് എന്നും മോദി പറയുന്നു

ഉത്കണ്ഠയോടെ കെജ്രിവള്‍

ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച് താന്‍ വളരെ ഉത്കണ്ഠനാണെന്നും, അവരുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നു എന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു

ദുഃഖിതനാക്കി

ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായി എന്ന വാര്‍ത്ത തന്നെ ആഴത്തില്‍ വേദനിപ്പിച്ചു എന്ന് കേരള ഗവര്‍ണര്‍ ട്വിറ്ററിലെഴുതി.

പെട്ടന്ന് സുഖം പ്രാപിയ്ക്കും

ജയലളിത പെട്ടന്ന് സുഖം പ്രാപിച്ച് വരട്ടെ എന്ന് രാഹുല്‍ ഗാന്ധി പ്രാര്‍ത്ഥിയ്ക്കുന്നു

ഞെട്ടിപ്പോയി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായി എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത് എന്ന് കര്‍ണാടക മുഖ്യമന്ത്രി

ആകെ വിഷമത്തില്‍

ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച് താന്‍ വളരെ വിഷമത്തിലാണെന്ന് ലാലു പ്രസാദ് യാദവ് ട്വിറ്ററിലെഴുതി

സുഹൃത്തിന് വേണ്ടി

ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച് താന്‍ അസ്വസ്ഥയാണെന്നും തമിഴ്‌നാട്ടിലെ തന്റെ സുഹൃത്തിന് പെട്ടന് അസുഖം ഭേദമാകട്ടെ എന്നും മമത ബാനര്‍ജി പ്രാര്‍ത്ഥിയ്ക്കുന്നു

സങ്കടമാകുന്നു

ജയലളിതയുടെ ആരോഗ്യ നിലയറിഞ്ഞ് സങ്കടമാകുന്നു എന്ന് വെങ്കയ്യ നായ്ഡു ട്വിറ്ററിലെഴുതി

English summary
President Pranab Mukherjee, DMK leader M Karunanidhi, Congress leader Rahul Gandhi, Union ministers and various chief ministers expressed concern over Tamil Nadu Chief Minister Jayalalithaa’s health condition on Sunday and wished her a speedy recovery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X